ADVERTISEMENT

രുചികരമായ റവ പുട്ട്, ഇറച്ചി മസാല നിറച്ച് തയാറാക്കാം.

ചേരുവകൾ 

  • എല്ലില്ലാത്ത ചിക്കൻ  - 250 ഗ്രാം     
  • കുരുമുളകുപൊടി  - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി   - 1/4 ടീസ്പൂൺ
  • ഉള്ളി   - 300 ഗ്രാം        
  • വെളുത്തുള്ളി -  5 ഗ്രാം
  • ഇഞ്ചി - 2 ടേബിൾസ്പൂൺ
  • പച്ചമുളക് - 2
  • കറിവേപ്പില
  • കുരുമുളകുപൊടി  - 1/2 ടീസ്പൂൺ
  • ഗരം മസാലപ്പൊടി -  1/2 ടീസ്പൂൺ
  • മല്ലിയില    - 1 ടേബിൾസ്പൂൺ
  • റവ   - 1 കപ്പ്
  • വെള്ളം   - 1/2 കപ്പ്
  • നാളികേരം – 1/3 കപ്പ് +2 ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം

  • ഇറച്ചിയിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്തു വയ്ക്കുക. ഇത് കുറച്ചു വെള്ളമൊഴിച്ചു വേവിച്ചു വെള്ളം വറ്റിച്ചെടുത്തു ഗ്രൈൻഡറിൽ പൊടിച്ചെടുക്കുക .
  • പാനിൽ എണ്ണയൊഴിച്ചു ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി അതിൽ ഇറച്ചി പൊടിച്ചത് ചേർത്ത് ആവി വന്നു കഴിഞ്ഞു കുരുമുളകുപൊടിയും ഗരം മസാലപ്പൊടിയും ചേർത്ത് വഴറ്റി മല്ലിയിലയിട്ടു ഇറച്ചി ഒത്തിരി മൂക്കാതെ എടുക്കാം.
  • ഒരു ഫ്രൈയിങ് പാനിൽ റവ വറുത്തെടുക്കുക. അതിൽ ഉപ്പും ചെറിയ ചൂടുള്ള വെള്ളമൊഴിച്ചു 10 മിനിറ്റ് അടച്ചു വയ്ക്കുക .പിന്നീട് തേങ്ങാ കൂടെ ചേർത്ത് ഗ്രൈൻഡറിൽ പൊടിച്ചെടുക്കുക
  • പുട്ടുകുറ്റിയിൽ ആദ്യം തേങ്ങ, ചിക്കൻ മസാല, റവ എന്ന രീതിയിൽ നിറച്ചു, അവസാനം തേങ്ങയും ചേർത്ത് പുട്ട് 5 മിനിറ്റ് ആവി കയറ്റിയെടുക്കുക.

English Summary : Soft Rava Puttu Chicken Masala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com