ADVERTISEMENT

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന നല്ല രുചിയുള്ള ഒരു വെറൈറ്റി ദോശയാണ്‌ മുട്ട മസാലദോശ. 

ചേരുവകള്‍

  • മുട്ട - 3  
  • വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍ 
  • ജീരകം - 1/4 ടീസ്പൂണ്‍
  • സവാള - 1 വലുത്
  • പച്ചമുളക് - 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍ 
  • മുളകുപൊടി - 1/2 ടീസ്പൂണ്‍
  • മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണ്‍
  • ഗരംമസാലപ്പൊടി - 1/4 ടീസ്പൂണ്‍
  • കുരുമുളകു പൊടി - 1/4 ടീസ്പൂണ്‍
  • മല്ലിയില - 1 ടേബിള്‍സ്പൂണ്‍ 
  • തക്കാളി - 1
  • ഉപ്പ് - പാകത്തിന്
  • ദോശ മാവ്  

 

തയാറാക്കുന്ന വിധം 

വെളിച്ചെണ്ണ ചൂടാക്കി ജീരകവും സവാളയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു നന്നായി വഴറ്റിയ ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കുക. നന്നായി മൂത്ത് വരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കി 3-4 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.

ശേഷം ഗരംമസാലപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇനി മല്ലിയില അരിഞ്ഞതും കൂടെ ചേർത്തിളക്കി വെള്ളം വലിയുമ്പോള്‍ തീ അണയ്ക്കാം.

ദോശ കല്ല് ചൂടാക്കി അല്പം എണ്ണയോ നെയ്യോ തടവി ദോശ മാവ് ഒഴിച്ച് കനം കുറച്ചു പരത്തുക. നന്നായി ഹോള്‍സ് വന്ന് കഴിഞ്ഞ് ഒരു ടീസ്പൂണ്‍ എണ്ണയോ നെയ്യോ ഒഴിച്ച് ചെറിയ തീയില്‍ മൊരിയിച്ചെടുക്കുക. ഒരു പകുതിയില്‍ 2 ടേബിള്‍ സ്പൂണ്‍ ഫില്ലിങ് വച്ച് ഒരു മിനിറ്റ് അടച്ച് വേവിച്ച് മടക്കി എടുക്കുക.

ചൂടോടെ ചട്ണി, സാമ്പാർ എന്നിവക്കൊപ്പം വിളമ്പാം.

English Summary : Egg Masala Dosa for Breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com