ADVERTISEMENT

കൊതിപ്പിക്കുന്ന രുചിയിൽ ഗോതമ്പ് നുറുക്കു കൊണ്ടു പാൽ പായസം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • ഗോതമ്പു നുറുക്ക് - 1/2 കപ്പ്‌
  • പഞ്ചസാര - 5  ടേബിൾസ്പൂൺ
  • പാൽ - 1 ലിറ്റർ 
  • ഏലക്ക - 1
  • നെയ്യ് - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോ കാണാം

ഒരു പ്രഷർ കുക്കർ എടുത്തു ചൂടാകുമ്പോൾ, അതിലേക്കു 3 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് കാരമൽ ചെയ്യുക. അതിലേക്ക് പാൽ ചേർത്ത് ഇളക്കുക, കാരമൽ പഞ്ചസാര അലിയുന്നത് വരെ ഇളക്കണം. 2 ടേബിൾസ്പൂൺ പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് ഏലക്ക ചതച്ചിടുക. കഴുകി വൃത്തിയാക്കിയ ഗോതമ്പു നുറുക്ക് ചേർക്കാം. അതിനുശേഷം പ്രഷർ കുക്കർ അടച്ച് 30 മിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ വേവിക്കുക, കുക്കറിന്റെ പ്രഷർ പോയതിനു  ശേഷം നെയ്യും കൂടി ചേർത്താൽ പായസം റെഡി.

പായസത്തിന്റെ കട്ടി കുറയ്ക്കാൻ തിളപ്പിച്ച പാൽ ചേർക്കാം.

English Summary : Broken Wheat Caramel Pal Payasam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com