;

പച്ചകായയും പരിപ്പും ചേർത്തൊരു പാലക്കാടൻ കറി

ഒരു നേന്ത്രക്കായ മതി ചൂട് ചോറിനൊപ്പം കഴിക്കാൻ ഉഗ്രൻ പാലക്കാടൻ കായ പുളി...

ചേരുവകൾ :

1.പച്ച കായ -1 എണ്ണം
2.നാളികേരം -2 ടീസ്പൂൺ
3.പരിപ്പ് വേവിച്ചത് -1 ചെറിയ കപ്പ്
4.പുളി -1 ചെറിയ നാരങ്ങ വലുപ്പത്തിൽ (വെള്ളത്തിൽ കുതിർത്തിയത് )
5. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
6.സാമ്പാർ പൊടി -1 1/4 ടേബിൾ സ്പൂൾ
അല്ലെങ്കിൽ
(മുളക് പൊടി -1 ടീസ്പൂൺ
മല്ലി പൊടി -1 ടീസ്പൂൺ
ഉലുവാപ്പൊടി -1/4 ടീസ്പൂൺ താഴെ
കായം പൊടി -1/4 ടീസ്പൂൺ താഴെ )
7. വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
8. കടുക് - 1/2 ടീസ്പൂൺ
9. ഉഴുന്ന് - 1/2 ടീസ്പൂൺ
10. കടല പരിപ്പ് - 1/2 ടീസ്പൂൺ
11. വറ്റൽ മുളക് - 1 എണ്ണം
12. കറിവേപ്പില
13. ഉപ്പ്

തയാറാക്കുന്ന വിധം

  • കായ ചെറുതാക്കി നുറുക്കി മഞ്ഞൾപ്പൊടി, ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.
  • മുക്കാൽ ഭാഗം വേവ് ആകുമ്പോൾ പുളി പിഴിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക.
  • അതിലേക്കു സാമ്പാർ പൊടി അല്ലെങ്കിൽ (മുളക്, മല്ലി, ഉലുവ, കായം പൊടി )എന്നിവ ചേർത്ത് പച്ച ടേസ്റ്റ് പോകുന്നത് വരെ വേവിക്കുക.
  • അതിലേക്കു വേവിച്ച പരിപ്പ് ഇട്ട് തിളപ്പിക്കുക. അതിനുശേഷം നാളികേരം ഇട്ടു ഒന്ന് കൂടി തിളപ്പിക്കുക.
  • അതിലേക്ക് കറിവേപ്പില ഇട്ട് തീ അണയ്ക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കടല പരിപ്പ്, വറ്റൽ മുളക് എന്നിവ വറക്കുക. അതിലേക്കു കറിവേപ്പില, 1/4 ടീസ്പൂണിൽ  താഴെ കായം പൊടി ഇട്ട് ഇളക്കി കറിയിലേക്ക് ഇടുക.

English Summary : Raw Banana Puli Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout