ADVERTISEMENT

വിനാഗിരി ചേർക്കാതെ കാലങ്ങളോളം കേടു കൂടാതിരിക്കുന്ന മാങ്ങാ അച്ചാർ ഞൊടിയിടയിൽ തയാറാക്കാം.

ചേരുവകൾ
1. പച്ച മാങ്ങാ - ഒരു കിലോഗ്രാം
2. ഉപ്പ് - ആവശ്യത്തിന്
3. കടുക് - 1 ടീസ്പൂൺ
4. ഉലുവ - 1 ടീസ്പൂൺ
5. വെളുത്തുള്ളി - 12 അല്ലി
6. ഇഞ്ചി പൊടിയായി അരിഞ്ഞത് - 3 ടേബിൾസ്പൂൺ
7. കറിവേപ്പില - ഒരു തണ്ട്
8. നല്ലെണ്ണ - ഒന്നര കപ്പ്
9. കായപ്പൊടി - 1 ടീസ്പൂൺ
10. ഉലുവ വറുത്തു പൊടിച്ചത് - 3/4 ടീസ്പൂൺ
11. കടുക് വറുത്തു പൊടിച്ചത് - 1 ടീസ്പൂൺ
12. കാശ്മീരി മുളക് പൊടി - 4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

1. മാങ്ങാ കുറച്ചു വലിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ഉപ്പ് പുരട്ടി രാത്രി വയ്ക്കുക . രാവിലെ ആകുമ്പോഴേക്കും  മാങ്ങയിൽ നിന്ന് വെള്ളം ഇറങ്ങി വരും. അത് ഊറ്റി മാറ്റിവയ്ക്കുക. ശേഷം മാങ്ങ ഒരു തട്ടിൽ  നിരത്തി രണ്ടു മണിക്കൂർ വെയിലത്ത് വയ്ക്കുക . 

2. ഒരു ടീസ്പൂൺ കടുക് വറത്തു പൊടിക്കുക അടുപ്പിൽ പാൻ വച്ച് അതിലേക്കു നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം  ഉലുവ ഇടുക. മൂക്കുമ്പോൾ വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത് , കറിവേപ്പില എന്നിവ കൂടി ചേർത്ത് വഴറ്റുക.

3. തീ ഓഫ് ആക്കിയതിനു ശേഷം പൊടികൾ എല്ലാം ചേർത്ത് വഴറ്റുക. മാങ്ങയിൽ നിന്ന് മാറ്റി വച്ച വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. ശേഷം മാങ്ങ ഇട്ട് തീ  ഓഫ് ചെയ്യുക . തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം .

English Summary : Kerala Mango Pickle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com