ADVERTISEMENT

ഔഷധ സസ്യങ്ങളുടെ കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് തുളസി. തുളസിയിലയ്ക്ക് ആരോഗ്യ ഗുണങ്ങൾ ധാരാളം. അതു കൊണ്ട് തന്നെ പല രോഗങ്ങളെയും ചെറുത്തു നിർത്താനുള്ള കഴിവും ഉണ്ട്.  തുളസിയില നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത്രയും കൂടി രോഗ പ്രതിരോധ ശേഷി നമുക്കുണ്ടാവുമെന്നുറപ്പ്. അതുപോലെ തന്നെ കർക്കിടക മാസം ഏറ്റവും കൂടുതൽ നമ്മൾ ആരോഗ്യ സംരക്ഷണത്തിനായി മാറ്റി വയ്ക്കുന്ന ദിവസങ്ങൾ കൂടി ആണ്. അപ്പോൾ ഔഷധ ഗുണവും രുചിയിൽ ഒട്ടും കുറവില്ലാത്തതും ആയ 'തുളസി പുട്ട് '.

 

ചേരുവകൾ

  • അരിപൊടി / ഗോതമ്പ് പുട്ട് പൊടി - 1 കപ്പ്‌
  • തേങ്ങ - 1 കപ്പ്‌
  • ഉപ്പ്
  • തുളസി ഇല - 1 കപ്പ്‌
  • വെള്ളം

പാകം ചെയുന്ന വിധം

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് പുട്ട് പൊടിയും മുക്കാൽ കപ്പ്‌ തേങ്ങയും തുളസി ഇലയും ഉപ്പും ചേർത്ത് ഒന്നിച്ചു പൊടിച്ചെടുക്കണം. എന്നിട്ട് ആ കൂട്ടിൽ അല്പം വെള്ളം കൂടി ചേർത്ത് പുട്ടിന്റെ പരുവത്തിൽ കുഴച്ചിട്ട് സാധാരണ പുട്ട് ഉണ്ടാകുന്നതുപോലെ തയാറാക്കി എടുക്കാവുന്നതാണ്.

English Summary : Tulsi Puttu, Karkidakam Special Food.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com