ADVERTISEMENT

വളരെ രുചികരമായി പെട്ടെന്ന് തയാറാക്കാന്‍ പറ്റുന്ന ഫിഷ് മോളി അപ്പത്തിനും ബ്രഡിനും ഒപ്പം ബെസ്റ്റ് കോമ്പിനേഷന്‍.

ചേരുവകള്‍

  • മീൻ - 250 ഗ്രാം
  • ഇഞ്ചി(പൊടിയായി അരിഞ്ഞത്) - 1 ടീസ്പൂണ്‍ 
  • വെളുത്തുള്ളി(പൊടിയായി അരിഞ്ഞത്) - 1 ടീസ്പൂണ്‍ 
  • പച്ചമുളക് - 2
  • സവാള - 1
  • തക്കാളി - 1
  • കറിവേപ്പില - ആവശ്യത്തിന്
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
  • കുരുമുളകു പൊടി - 1/4 ടീസ്പൂണ്‍ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണ്‍ 
  • ഗരം മസാലപ്പൊടി - 1/4 ടീസ്പൂണ്‍ 
  • നാരങ്ങാ നീര് - 1-2 ടേബിള്‍ സ്പൂണ്‍ (പുളിക്ക് ആവശ്യമുള്ളത് )
  • ഒന്നാം പാൽ - 3/4 കപ്പ്
  • രണ്ടാംപാൽ - 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്‌ 

മീനില്‍ പുരട്ടി വയ്ക്കാന്‍ 

  • കുരുമുളകു പൊടി - 1/2 ടീസ്പൂണ്‍ 
  • മഞ്ഞൾപ്പൊടി - ഒരു നുള്ള്
  • ഉപ്പ് – ആവശ്യത്തിന്‌
  • നാരങ്ങാ നീര് - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

• ആദ്യം കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും  നാരങ്ങാ നീരും ചേർത്ത് മീനില്‍ നല്ലതു പോലെ പുരട്ടി, 1/2 മണിക്കൂര്‍ വച്ചതിനു ശേഷം ചെറുതായി വറുത്തെടുക്കുക.

  ഇനി, അതേ എണ്ണയിലേക്കു എടുത്തു വച്ചിരിക്കുന്ന  ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റാം. 

• അതിനു ശേഷം സവാള അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴന്നു വരുമ്പോൾ(സവാളയുടെ നിറം മാറരുത്) കുരുമുളക് പൊടി, ഗരം മസാലപ്പൊടി , മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റി അതിലേക്കു രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഒന്ന് ചൂടാകുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന മീനും ആവശ്യത്തിന്‌ ഉപ്പും തക്കാളിയും ചേര്‍ത്ത്  അടച്ച് വെച്ച് 10 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.

• ശേഷം ഒന്നാം പാൽ ചേർത്ത് (ഇനി കറി അധികം തിളക്കരുത്) കുറച്ച് കൂടി കറിവേപ്പിലയും കുരുമുളക് പൊട്ടിച്ചതും ചേര്‍ത്ത് ഗ്യാസ് ഓഫ്‌ ചെയ്യാം. 

English Summary : Tasty Fish Molly for Lunch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com