ADVERTISEMENT

കോട്ടയത്തുകാർക്ക് ഒളിംപ്യാഡ് ഭക്ഷണം കൂടിയാണ്. അതിനായി 4 വർഷം കാത്തിരിക്കാറുമില്ല. പറമ്പിൽ വിളവായ കപ്പയും പോത്തും ഉണ്ടെങ്കിൽ ഒളിംപ്യാഡ് റെഡി. പുഴുങ്ങിയ ‌കപ്പയും കോട്ടയം സ്റ്റൈൽ പോത്തുകറിയും കൂട്ടി യോജിപ്പിച്ചുണ്ടാക്കുന്ന വിഭവമാണ് ഇത്. കോട്ടയത്തു തന്നെ ഇതിനു പല പേരുകളാണ്. ഏഷ്യാഡ്, എല്ലും കപ്പയും, കപ്പ ബിരിയാണി എന്നീ പേരുകളിലും ഈ വിഭവം അറിയപ്പെടുന്നു. 

നാലുമണിക്ക് കട്ടൻ ചായയ്ക്കൊപ്പം ഒരു കോട്ടയം സ്പെഷൽ ഒളിംപ്യാഡ്

ചേരുവകൾ 

  • കപ്പ - 3 കിലോഗ്രാം (കൊത്തി നുറുക്കിയത്)
  • ബീഫ് വാരിയെല്ല് / നെഞ്ചെല്ല് – 2  കിലോഗ്രാം
  • സവാള – 3 (ചെറുത്)
  • ചെറിയ ഉള്ളി – 15 
  • വെളുത്തുള്ളി ഇഞ്ചി ചതച്ചത് - 3 - 4 ടേബിൾ സ്പൂൺ 
  • പച്ചമുളക് – 7 എണ്ണം 
  • തേങ്ങാ ചിരകിയത് – 1 /2 മുറി 
  • എണ്ണ - 2 ടേബിൾ സ്പൂൺ
  • കാശ്മീരി മുളക്പൊടി - 5 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി - 2 ടേബിൾ സ്പൂൺ
  • മല്ലി പൊടി - 1 /2 ടേബിൾ സ്പൂൺ
  • ഗരം മസാല - ഒന്നര ടേബിൾസ്പൂൺ 
  • കറിവേപ്പില - 1 പിടി 
  • ഉപ്പ് – ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം 

1 )  ഇറച്ചിയിലേക്കു മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി, സവാള, ചെറിയ ഉള്ളി, ഇഞ്ചി – വെളുത്തുള്ളി ചതച്ചത് ,  കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത നന്നായി യോജിപ്പിക്കുക, ഇവ 2 ഗ്ലാസ് വെള്ളം ചേർത്തു കുക്കറിൽ  വേവിക്കാം.

2 ) ആവശ്യത്തിന് വെള്ളം ചേർത്ത് കപ്പ നന്നായി വേവിച്ച് എടുക്കാം.

3 ) വെന്ത് ഊറ്റിയ കപ്പയിലേക്കു വേവിച്ചു വച്ചിരിക്കുന്ന ഇറച്ചിയും വെള്ളവും ഒഴിക്കുക. 

5) ഇറച്ചി വേവിച്ച കുക്കറിലേക് 1/5 ടീസ്പൂൺ ഗരംമസാല, മഞ്ഞൾപ്പൊടി , 1 /5 ഗ്ലാസ്  തിളച്ച വെള്ളം എന്നിവ ചേർത്തു കപ്പയിലേക്കു ഒഴിയ്ക്കുക.

6 ) മുളക്, കറിവേപ്പില, തേങ്ങാ ചിരകിയത്, 2  ചെറിയുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ മിക്സിയിൽ അരച്ചെടുക്കാം. ഇത് കപ്പയിൽ ചേർത്ത ശേഷം മൂടി വെച്ചു ചെറിയ തീയിൽ വേവിക്കുക.

7) ചൂടായ ചീനച്ചട്ടിയിലേക് വെളിച്ചെണ്ണ ഒഴിക്കുക, എണ്ണ ചൂടായി വരുമ്പോൾ കടുക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ മൂപ്പിച്ച് കപ്പയിലേക്ക് ചേർത്ത് മൂടി വയ്ക്കുക. 5 മിനിറ്റിന് ശേഷം കപ്പ നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.

8 ) കപ്പയുടെ കൂടെ സലാഡും അച്ചാറും കൂട്ടി വിളമ്പാം.

English Summary : Tapioca Cooked, mashed and combined with beef, Meat masala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com