ADVERTISEMENT

വളരെ എളുപ്പത്തിലുണ്ടാക്കി വിളമ്പാവുന്ന ഒരു ഉത്തരേന്ത്യൻ വിഭവം ഇതാ.

ചേരുവകൾ:

  • കോളിഫ്ലവർ - 1 എണ്ണം (വെള്ളത്തിൽ ഉപ്പ് ചേർത്ത് 20 മിനിറ്റ് തിളപ്പിക്കുക)
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 
  • ജീരകം - 1 ടീ സ്പൂൺ 
  • ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്  - 1 ടേബിൾ സ്പൂൺ 
  • പച്ചമുളക് - 3 എണ്ണം (അരിഞ്ഞെടുത്തത്)
  • സവാള - 1 എണ്ണം (കഷ്ണങ്ങളാക്കിയത്)
  • തക്കാളി - 1 എണ്ണം (കഷ്ണങ്ങളാക്കിയത്)
  • മുളകുപൊടി - 2 ടീ സ്പൂൺ 
  • മല്ലിപ്പൊടി - 3 ടീ സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ 
  • ഉരുളക്കിഴങ്ങ് - 1 എണ്ണം (കഷ്ണങ്ങളാക്കിയത്)
  • ഗരം മസാല - 1/2 ടീ സ്പൂൺ 
  • വെള്ളം - 1/2 കപ്പ് 
  • കുരുമുളക് പൊടി - 1/2 ടീ സ്പൂൺ

തയാറാക്കുന്ന വിധം

  • ചീനച്ചട്ടിയിൽ വെളിച്ചെണ്ണ മൂപ്പിച്ച് ജീരകം, ഇഞ്ചി പേസ്റ്റ്, പച്ചമുളക്, ഉള്ളി എന്നിവ ചേർത്ത് വഴറ്റുക. ഉപ്പും ചേർക്കുക. തക്കാളിയും ചേർത്ത് വഴറ്റുക. 
  • മല്ലി, മുളക്, മഞ്ഞൾപ്പൊടികൾ ചേർത്ത്, ഉരുളക്കിഴങ്ങ് കൂടി ചേർത്തിളക്കിയ ശേഷം 10 മിനിറ്റ് വേവിക്കുക. വെന്ത ചേരുവയിൽ ,തയാറാക്കി വച്ച ക്വാളി ഫ്ലവർ കഷ്ണങ്ങളും ചേർത്ത്, വെള്ളവും ചേർത്ത് തിളപ്പിക്കുക. 
  • ഗരം മസാലയും കുരുമുളക് പൊടിയും ചേർത്തിളക്കിയ ശേഷം വാങ്ങി വയ്ക്കുക. ചോറ്, ചപ്പാത്തി, റോട്ടി എന്നിവയ്ക്കൊപ്പം വിളമ്പാൻ ഏറെ വിശേഷമാണീ കറി.

English Summary : Cauliflower and Potato Curry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com