ADVERTISEMENT

ചേരുവകള്‍ ഒന്നും വഴറ്റി സമയം കളയാതെ പെട്ടെന്ന് തയാറാക്കാന്‍ കഴിയുന്ന അസാധ്യരുചിയുള്ള ഒരു ചിക്കന്‍ രുചിക്കൂട്ട്. ഫ്രൈഡ് റൈസിനും പൊറോട്ടയ്ക്കും ചപ്പാത്തിക്കും എല്ലാം, ഒരു സൂപ്പര്‍  കോമ്പിനേഷന്‍.

ചേരുവകള്‍: 

• ചിക്കന്‍ - 1.200 കിലോഗ്രാം
•  സവാള - 1 (ഇടത്തരം)
•  പച്ചമുളക് - 2
•  വെളുത്തുള്ളി - 2 (വലുത്)
•  മുളകുപൊടി - 1 ടീസ്പൂണ്‍
•  ടൊമാറ്റൊ സോസ് - 3 ടേബിള്‍ സ്പൂണ്‍
•  സോയസോസ് - 2 ടേബിള്‍ സ്പൂണ്‍
•  ചില്ലി സോസ്(ഹോട്ട് സോസ്) - 1 ടേബിള്‍ സ്പൂണ്‍
•  എണ്ണ - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം :

•  ചിക്കന്‍ ഒഴികെയുള്ള ചേരുവകള്‍ എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് ചിക്കനും കൂടി ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിച്ച് 1/2 മണിക്കൂര്‍ എങ്കിലും അടച്ച് മാറ്റിവയ്ക്കുക. (ഒരു രാത്രി മുഴുവന്‍ ഫ്രീസറില്‍ വച്ചാല്‍ വളരെ നല്ലതാണ്)

•  അതിനുശേഷം ഈ ചിക്കന്‍ ഒരു നോണ്‍-സ്റ്റിക്ക് പാനിലാക്കി, സ്റ്റൗ ഓണ്‍ ചെയ്ത്, ഒരു മിനിറ്റ് സമയത്തേക്ക് ഹൈ ഫ്ലേമില്‍ വയ്ക്കുക. എല്ലാഭാഗവും ഒന്ന് ഇളക്കിയതിനുശേഷം തീ കുറച്ച് 1/2 മണിക്കൂര്‍  വേവിക്കണം. (ഇടയ്ക്കിടെ ഇളക്കിക്കൊടുക്കാന്‍ മറക്കരുത്)

•  ഗ്രേവിയില്‍ പൊതിഞ്ഞിരിക്കുന്ന പരുവത്തില്‍ തീ അണയ്ക്കാം. കുറച്ച് വെളുത്ത എള്ള്‌ തൂവിയതിനുശേഷം ചൂടോടെ സെര്‍വ് ചെയ്യാം.

ശ്രദ്ധിക്കാൻ

• ഇതില്‍ ആദ്യമേ ഒട്ടും ഉപ്പ് ചേര്‍ക്കരുത്. സോയാസോസില്‍ ഉപ്പുണ്ടാകും. 10 മിനിറ്റിനുശേഷം ഉപ്പ് നോക്കിയിട്ട് ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതിയാകും.

•  വെള്ളം ഒട്ടുംതന്നെ ഒഴിച്ച് കൊടുക്കേണ്ടതില്ല. ചിക്കനില്‍ നിന്നും വെള്ളം ഇറങ്ങിവരും

English Summary : Special Chicken Roast for Sunday Lunch. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com