ADVERTISEMENT

ചായയ്ക്കൊപ്പം കറുമുറ കൊറിക്കാൻ കടലമാവും അരിപ്പൊടിയും ചേർത്ത് നല്ല സൂപ്പർ മുറുക്ക്. വെറും 10 മിനിറ്റിനുള്ളിൽ തന്നെ തയാറാക്കി എടുക്കാം.

ചേരുവകൾ

1. കടലമാവ് - ഒരു കപ്പ്
2. അരിപ്പൊടി - രണ്ട് കപ്പ്
3. നെയ്യ് - ഒന്നര ടേബിൾസ്പൂൺ
4. മുളകുപൊടി - ഒരു ടീസ്പൂൺ
5. ജീരകം - ഒരു ടീസ്പൂൺ
6. എള്ള് - ഒരു ടീസ്പൂൺ
7. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
8. കായപ്പൊടി - അര ടീസ്പൂൺ
9. ഉപ്പ് - ആവശ്യത്തിന്
ചെറുചൂടുവെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • 1 മുതൽ 9 വരെയുള്ള ചേരുവകൾ ഒരു വലിയ പാത്രത്തിലാക്കി കൈകൊണ്ട് നന്നായി യോജിപ്പിക്കുക.
  • ഇതിലേക്ക് ചെറിയ ചൂടുള്ള വെള്ളം കുറേശ്ശേ ഒഴിച്ചു കൊടുത്ത് നല്ല കട്ടിയിൽ കുഴച്ചെടുക്കുക.
  • സേവനാഴിയിൽ മുറുക്കിന്റെ അച്ച് ഇട്ട ശേഷം അൽപം എണ്ണ തടവി മാവ് നിറയ്ക്കുക.
  • ഒരു പരന്ന തവിയിൽ അൽപം എണ്ണ പുരട്ടിയതിനുശേഷം മുറുക്ക് ചുറ്റി  വെളിച്ചെണ്ണയിൽ വറത്തുകോരുക.
  • തണുത്തതിനു ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ഒരു മാസം വരെ കേടാവാതെ ഇരിക്കും.

English Summary : Instant Murukku in 10 minutes, Quick Snack Recipe. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com