ADVERTISEMENT

അവലും ചെറുപയറും ചേർത്ത് ഉണ്ടാക്കുന്ന സുഖിയൻ/മോദകം. ശ്രീകൃഷ്ണ ജയന്തി / വിനായക ചതുർഥി സ്പെഷലായി തയാറാക്കാം.

ചേരുവകൾ 

  • ചെറുപയർ - മൂന്നര കപ്പ്‌
  • അവൽ - 4-5 കൈപ്പിടി 
  • മൈദ - 1 കപ്പിൽ താഴെ
  • അരിപ്പൊടി - 1 ടേബിൾ സ്പൂൺ 
  • ശർക്കര - 400-500 ഗ്രാം
  • ബേക്കിങ് സോഡ - അരടീസ്പൂൺ 
  • ഉപ്പ് – ഒരു നുള്ള് 
  • ഏലക്കാ പൊടിച്ചത് – അരസ്പൂൺ 
  • നാളികേരം  - 4-5 കൈപ്പിടി അളവ്
  • മഞ്ഞൾപ്പൊടി - അരടീസ്പൂൺ (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

  • ചെറുപയർ കഴുകി കുക്കറിൽ ഇട്ട്  ചെറുപയർ മുങ്ങി നിക്കാൻ പാകത്തിൽ വെള്ളം ഒഴിച്ച് 5-7വിസിൽ വരുന്നത് വരെ  വേവിക്കുക.    
  • ഒരു പാത്രത്തിൽ മൈദ, ഉപ്പ്, അരിപ്പൊടി ബേക്കിങ് സോഡ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കുറച്ച് വെള്ളം ചേർത്തു  ഏകദേശം ഇഡ്ഡലി മാവിന്റെ പാകത്തിൽ കലക്കുക.
  • ശേഷം ഒരു പാൻ ചൂടാക്കി ശർക്കര ചേർത്ത് അരഗ്ലാസ് വെള്ളം ചേർത്ത് പാനിയാക്കുക.
  • അരിച്ചു മാറിയ ശേഷം വീണ്ടും അടുപ്പത്തു വച്ചു തേങ്ങ കുറച്ചു ചേർത്തു യോജിപ്പിക്കുക. 
  • ഏലക്കാപ്പൊടി കൂടെ ചേർക്കുക. രുചിക്കു അനുസരിച്ചു ചേർക്കാം. 
  • ചെറുപയർ ചേർത്ത് യോജിപ്പിച്ചു കുറച്ചു തേങ്ങ കൂടെ വീണ്ടും ചേർത്തു അവിലും ചേർത്തു കട്ടിയായി ഉരുട്ടി എടുക്കാൻ പാകം വരെ യോജിപ്പിക്കുക.
  • ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി തീ ചുരുക്കി വച്ച് ഓരോ ഉരുളകൾ മാവിൽ മുക്കി എണ്ണയിൽ ഇട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.

Note:

  • ബേക്കിങ് സോഡ ഉണ്ടാക്കുന്നതിനു മുൻപ് ചേർക്കുക.
  • ശർക്കര പാനീയാക്കുമ്പോൾ കുറച്ചു വെള്ളം മാത്രം ചേർത്തു പാനിയാക്കുക. 
  • മഞ്ഞൾപ്പൊടി ആവശ്യമെങ്കിൽ ചേർക്കാം. മാവ് യോജിപ്പിക്കുമ്പോൾ കുറേശ്ശേ വെള്ളം ചേർത്ത് യോജിപ്പിക്കുക. 
  • ചെറുപയർ കുതിർത്ത് വയ്ക്കാതെ വേവിക്കുമ്പോൾ 1 കപ്പ്‌ എടുക്കുമ്പോൾ ഏകദേശം 4 കപ്പ് വെള്ളം വേണ്ടിവരും വേവിക്കാൻ.

English Summary : Sughiyan Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com