ADVERTISEMENT

കശുവണ്ടിപരിപ്പ് അരച്ചു ചേർത്തു കടലക്കറി തയാറാക്കി നോക്കൂ...

ചേരുവകൾ

1. കടല -1 കപ്പ്‌
2. ചെറിയ ഉള്ളി - 3/4 കപ്പ്‌ (ചെറിയ കപ്പിന് )
3. നാളികേരം - 1 കപ്പ്‌
4. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
5. ജീരകം - 1 ടീസ്പൂൺ
6. മല്ലി - 1 1/4 ടേബിൾ സ്പൂൺ
7. കുരുമുളക് - 1 ടീസ്പൂൺ
8. ഏലക്ക, പട്ട, ഗ്രാമ്പൂ - 3 എണ്ണം വീതം
9. ചുവന്ന മുളക് - 3 എണ്ണം
10. വെളുത്തുള്ളി - 2 അല്ലി
11. അണ്ടിപരിപ്പ് - 10 എണ്ണം (കുറച്ചു വെള്ളത്തിൽ കുതിർത്തത് )
12. കസൂരി മേത്തി
13. കറിവേപ്പില
14. വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ
15. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • കടല നന്നായി കഴുകി കുറച്ചു വെള്ളത്തിൽ രാത്രി മുഴുവനോ അല്ലെങ്കിൽ 8 മണിക്കൂർ എങ്കിലും കുതിർത്ത് വയ്ക്കുക. 
  • അതിനുശേഷം പ്രഷർ കുക്കറിൽ മഞ്ഞൾപ്പൊടി, ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അഞ്ചോ, ആറോ വിസിൽ വരുന്നതു വരെ വേവിക്കുക. 
  • ഒരു ഫ്രൈയിങ് പാനിൽ 5 മുതൽ 9 വരെ ഉള്ള ചേരുവകൾ ചേർത്ത് ബ്രൗൺ കളർ ആകുന്നതു വരെ  വറക്കുക.
  • അതേ പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് നാളികേരം, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് നല്ല ബ്രൗൺ കളർ വരെ വറക്കുക. 
  • അതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് നല്ല മിനുസമായി അരച്ചെടുക്കുക. കടല വെന്തു കഴിഞ്ഞാൽ വേറെ പത്രത്തിലേക്കു മാറ്റി ഒന്ന് തിളപ്പിക്കുക. 
  • അതിലേക്കു അരപ്പ് ചേർത്തു തിളപ്പിക്കുക. കൂടെ കുതിർത്തു വച്ച അണ്ടിപരിപ്പ് നല്ല മിനുസമായി അരച്ചതു കൂടി ചേർക്കുക. 
  • എന്നിട്ട് ഒരു 4 മിനിറ്റോളം തിളപ്പിക്കുക. അതിലേക്കു കസൂരി മേത്തി തിരുമ്മി ചേർക്കുക. 
  • കൂടെ കുറച്ചു കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേർത്തിളക്കുക.

English Summary : Special Black Chickpea curry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com