ADVERTISEMENT

നല്ല നാടൻ ചൂര മീൻ കിട്ടിയാൽ പരീക്ഷിക്കാം ട്യൂണ കോൺ ഫ്രൈഡ് റൈസ്. ചോളവും ഗ്രീൻപീസും ചൂരയും ചേർന്നൊരു വ്യത്യസ്തമായ രുചിക്കൂട്ട് കുടുംബത്തിലെ വീക്കെൻഡ് മെനുവിൽ ഉൾപ്പെടുത്താം. സോസ് ഉപയോഗിക്കാതെയുള്ള ആരോഗ്യവിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും.

ട്യൂണ കോൺ ഫ്രൈഡ് റൈസ്

ചേരുവകൾ

ട്യൂണ- 3/4 cup

ബസ്മതി റൈസ്- 1 കപ്പ്‌ 

കോൺ- 1/4 കപ്പ്‌ 

ഗ്രീൻ പീസ്- 1/4 കപ്പ്‌ 

കാരറ്റ്- 1

കാപ്‌സികം - 1

കുരുമുളക് പൊടി- 1 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

വെളുത്തുള്ളി -1 ടേബിൾ സ്പൂൺ

എണ്ണ - 2 ടേബിൾ സ്പൂൺ

സവാള- 1 എണ്ണം 

പച്ചമുളക് -3 എണ്ണം 

സ്പ്രിങ് ഒണിയൻ - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

 

ആദ്യം അരി ഉപ്പും അൽപം ഓയിലും ചേർത്ത് പാകത്തിന് വേവിച്ച് ഊറ്റി വയ്ക്കണം. മറ്റൊരു പാനിൽ ഓയിൽ ഒഴിച്ച് പൊടിയായി അരിഞ്ഞ വെളുത്തുള്ളി, സവാള, പച്ചമുളക്, കാരറ്റ്, കാപ്സിക്കം, കോൺ, ഗ്രീൻപീസ് ചേർത്ത് വഴറ്റിയ ശേഷം ഇതിലേക്ക് കുരുമുളക് പൊടി വേവിച്ച ട്യൂണയും കൂടി ചേർത്ത് നന്നായി വഴറ്റിയ ശേഷം ചോറ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിനുമുകളിൽ സ്പ്രിങ് ഒണിയൻ വിതറി ചൂടോടെ വിളമ്പാം.

Content Summary : Tuna Corn Fried Rice Recipe by Asha Yohanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com