ADVERTISEMENT

ചപ്പാത്തി, നാൻ, പൊറോട്ട ഇവയുടെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി കറിയാണ്.

 

ചേരുവകൾ

ചിക്കൻ - 750 ഗ്രാം

സവാള അരിഞ്ഞത് -  2 എണ്ണം

വെളുത്തുള്ളി  – 7 എണ്ണം

ഇഞ്ചി - ചെറിയ കഷ്ണം

പച്ചമുളക് - 8 എണ്ണം

നാരങ്ങ - ഒരു നാരങ്ങയുടെ പകുതി

കശുവണ്ടിപരിപ്പ്  - 15 എണ്ണം

കസൂരിമേത്തി - 1 ടേബിൾസ്പൂൺ

പെരുംജീരകം - 1 ടേബിൾസ്പൂൺ

കറുവപ്പട്ട - 2 എണ്ണം

ഗ്രാമ്പൂ - 4 എണ്ണം

ഏലക്ക - 6 എണ്ണം

മല്ലിപ്പൊടി - 1 1/2 ടേബിൾസ്പൂൺ

കുരുമുളകുപൊടി - 1/4 ടേബിൾസ്പൂൺ

തൈര് – 1 ടേബിൾസ്പൂൺ

മല്ലിയില - 1 കപ്പ്

പുതിനയില - 1 കപ്പ്

 

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായി വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം. 

ഇനി ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കാൽ ടേബിൾ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം. ശേഷം പെരുംജീരകം, പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ കൂടിച്ചേർത്ത്  മൂത്തുവരുമ്പോൾ മല്ലിപ്പൊടി, കുരുമുളകുപൊടി, കശുവണ്ടി എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ചൂടു മാറി നന്നായി തണുത്ത് വരുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര്, നാരങ്ങാനീര്, മല്ലിയില, പുതിനയില, കാൽ കപ്പ് വെള്ളം എന്നിവ കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം.

 

ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കസൂരി മേത്തി ഇട്ടുകൊടുക്കാം. അരച്ചുവച്ചിരിക്കുന്ന അരപ്പു കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഇതിലേക്ക് ചിക്കൻ ചേർത്ത് 5 മിനിറ്റ് നേരം വേവിച്ചെടുക്കാം. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കണം.അതിനുശേഷം ഗ്രേവിക്ക് ആവശ്യത്തിന് ചൂടുവെള്ളം ചേർത്ത് പത്തു മിനിറ്റ് മൂടിവച്ച് വേവിച്ചെടുക്കാം.ചാറ് കുറുകി വരുമ്പോൾ ഒരു സെർവിങ് ബൗളിലേക്ക് മാറ്റാം.

 

English Summary : Green Chicken Recipe Indian Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com