ADVERTISEMENT

തൊലി കറുത്ത് പോയ പഴം കൊണ്ട് ബേക്കറി രുചിയിൽ പഴം ഹൽവ തയാറാക്കാം. 

 

ചേരുവകൾ

പഴം - 2

നെയ്യ് - 5 ടേബിൾസ്പൂൺ

ശർക്കര - 3 എണ്ണം  (പാനി തയാറാക്കി വയ്ക്കണം)

 

തയാറാക്കുന്ന വിധം 

ഒരു മിക്സിയുടെ ജാറിലേക്കു പഴുത്ത 2 പഴം മുറിച്ചിട്ടതിന് ശേഷം നന്നായി അടിച്ചെടുക്കുക. ഒരു ഫ്രൈയിങ് പാനിലേക്കു 2 ടേബിൾസ്പൂൺ  നെയ്യ് ഒഴിച്ചതിന് ശേഷം അടിച്ചു വച്ച പഴം, പാനിലേക്കു ഒഴിച്ചു കൊടുക്കുക. 

പഴം നെയ്യിലിട്ട് യോജിപ്പിച്ച ശേഷം തയാറാക്കി വച്ച ശർക്കരപാനി ഇതിലേക്കു ഒഴിച്ചു കൊടുക്കാം. ചെറിയ തീയിൽ വച്ച് പഴം പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുന്നത് വരെ കൈ വിടാതെ ഇളക്കി കൊടുക്കാം. ഈ സമയം 3 ടേബിൾസ്പൂൺ നെയ്യ് കൂടി ഒഴിച്ചു കൊടുക്കാം. പഴം പാനിൽ നിന്ന് വിട്ടുവരുന്ന പരുവം ആയാൽ തീ ഓഫ്‌ ചെയ്യാം.

ഇനി ഒരു പ്ലേറ്റിലേക്കു കുറച്ച് നെയ്യ് തടവി പഴം മിക്സ്‌ അതിലേക്ക് ഇട്ടു കൊടുത്തു ലെവൽ ചെയ്തെടുക്കാം.

ചൂട് ആറിയതിന് ശേഷം മറ്റൊരു പ്ലേറ്റിലേക്ക് ഇട്ട്‌ കൊടുത്തു മുറിച്ചെടുക്കാം.സ്വാദിഷ്ടമായ പഴം ഹൽവ തയാർ.

 

English Summary : A simple halwa recipe using banana which takes only less than half an hour to cook.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com