ഏത്തപ്പഴവും പച്ചരിയും ചേർത്ത് അതീവ രുചികരമായ ഇലയപ്പം

HIGHLIGHTS
 • തലേ ദിവസം രാത്രി തയാറാക്കി വച്ചാൽ രാവിലത്തെ ജോലി എളുപ്പമാകും
elayappam
SHARE

ഏത്തപ്പഴവും പച്ചരിയും ചേർത്ത് അതീവ രുചികരമായ ഇലയപ്പം തയാറാക്കാം. ബ്രേക്ക്ഫാസ്റ്റായും പലഹാരമായും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും കിടിലൻ വിഭവമാണിത്.

ചേരുവകൾ

 • പച്ചരി - ഒരു കപ്പ്
 • ഏത്തപ്പഴം - 3 എണ്ണം( ഇടത്തരം വലിപ്പത്തിലുള്ളത്)
 • ശർക്കര - 200 ഗ്രാം
 • ഏലക്ക - 2
 • നെയ്യ് - ഒരു ടേബിൾ സ്പൂൺ
 • ഉപ്പ് - കാൽ ടീസ്പൂൺ
 • തേങ്ങ ചിരകിയത് - ഒരു കപ്പ്

തയാറാക്കുന്ന വിധം

 • പച്ചരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
 • ശർക്കര, കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.
 • പച്ചരിയും രണ്ടു ഏത്തപ്പഴവും ശർക്കരപാനിയും ഏലക്കയും കൂടി ഇഡ്ഡലി മാവിന്റെ പരുവത്തിൽ മിക്സിയിൽ അരച്ചെടുക്കുക.
 • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അരച്ച മാവും നെയ്യും ഉപ്പും കൂടി നന്നായി യോജിപ്പിക്കുക.
 • ഇടത്തരം തീയിൽ തുടരെ ഇളക്കി നന്നായി കുറുക്കിയെടുക്കുക.
 • ചൂടാറാൻ വേണ്ടി 10 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക.
 • ചൂടാറിയതിനു ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.
 • ചെറുതായി അരിഞ്ഞ ഒരു ഏത്തപ്പഴം കൂടി ചേർത്ത് യോജിപ്പിക്കുക.
 • ഒരു വാഴയിലയിൽ അല്പം മാവ് വച്ച്  പരത്തി ഇല മടക്കിയതിനുശേഷം  15 മിനിറ്റ് ആവിയിൽ വേവിക്കുക.
 • തലേ ദിവസം രാത്രി തയാറാക്കി വച്ചാൽ  രാവിലത്തെ ജോലി എളുപ്പമാകും.

English Summary : Elayappam, Nadan Recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA