സ്വാദിഷ്ടമായ കൂന്തൽ റോസ്റ്റ്

HIGHLIGHTS
  • സ്വാദിഷ്ടമായ കണവ റോസ്റ്റ് വളരെ എളുപ്പത്തിൽ തയാറാക്കാം.
koonathal-roast
SHARE

സ്വാദിഷ്ടമായ കണവ റോസ്റ്റ് വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ 

  1. കണവ (കൂന്തൽ) - 1 കിലോഗ്രാം
  2. ചെറിയ ഉള്ളി - 250 ഗ്രാം
  3. പച്ചമുളക് -5 എണ്ണം
  4. ഇഞ്ചി - ചെറിയ കഷ്ണം
  5. വെളുത്തുള്ളി - 2 കുടം
  6. തേങ്ങാക്കൊത്ത് - 1/2 കപ്പ്
  7. കറിവേപ്പില - ആവശ്യത്തിന്
  8. മഞ്ഞൾപ്പൊടി - 1/2 സ്പൂൺ 
  9. മുളകുപൊടി  - 2 സ്പൂൺ
  10. കുരുമുളകുപൊടി - 1സ്പൂൺ
  11. മസാലപ്പൊടി - 1 സ്പൂൺ
  12. മല്ലിപ്പൊടി   - 1 സ്പൂൺ
  13. തക്കാളി - 3 എണ്ണം
  14. ഉപ്പ് - ആവശ്യത്തിന്
  15. വെളിച്ചെണ്ണ - നാല്സ്പൂൺ
  16. കടുക് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • കണവ  ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. 
  • ഒരു ഉരുളി അടുപ്പിൽ വച്ചു ചൂടായി കഴിയുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക.
  • അതിനുശേഷം തേങ്ങാക്കൊത്ത് വഴറ്റിയെടുക്കുക പിന്നീട് ചെറിയ ഉള്ളി വെളുത്തുള്ളി ഉള്ളി ഇഞ്ചി കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക.
  • ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കൂടി ചേർത്ത് കൊടുക്കുക.
  • തക്കാളി ഒന്ന് വാടിയ ശേഷം അതിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മസാലപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക.
  • പൊടികൾ എല്ലാം മൂത്തതിനുശേഷം അതിലോട്ട് വേവിച്ചുവച്ചിരിക്കുന്ന കണവ ചേർത്തു കൊടുത്തു നന്നായി ഇളക്കി ചേർക്കുക.
  • ഇതിനോടൊപ്പം തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കാം.
  • അങ്ങനെ സ്വാദിഷ്ടമായ കണവ റോസ്റ്റ് അഥവാ കൂന്തൽ റോസ്റ്റ് തയാറായിക്കഴിഞ്ഞു.

English Summary : Kerala style squid roast.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA