ADVERTISEMENT

ബേക്കറിയിൽ നിന്ന് കിട്ടുന്ന പോലത്തെ മഞ്ഞ ജിലേബി എളുപ്പത്തിൽ വീട്ടിലുണ്ടാക്കിയാലോ...

ചേരുവകൾ:

  • മൈദ - 1½ കപ്പ്
  • കോൺഫ്ലോർ - 3 ടേബിൾസ്പൂൺ
  • ബേക്കിങ് സോഡാ - ½ ടീസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • തൈര് - ¾ കപ്പ്
  • നെയ്യ് - 2 ടേബിൾസ്പൂൺ
  • വെള്ളം - ആവശ്യത്തിന്(ഏകദേശം ½ കപ്പ്) 
  • മഞ്ഞ ഫുഡ് കളർ - 2-3 തുള്ളികൾ
  • ഓയിൽ - വറുക്കുന്നതിന് ആവശ്യമായത്

പഞ്ചസാര ലായനി

  • പഞ്ചസാര - 1 കപ്പ്
  • വെള്ളം - 1 കപ്പ്
  • നാരങ്ങാ നീര് - 1 ടീസ്പൂൺ
  • ഏലക്കായ - 3 എണ്ണം 
  • മഞ്ഞ ഫുഡ് കളർ - 2-3 തുള്ളികൾ

തയാറാക്കുന്ന വിധം വിഡിയോ കാണാം

  •  മൈദ, കോൺഫ്ലോർ, ബേക്കിങ് സോഡാ, ഉപ്പ് എന്നിവ ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. 
  • •അതിലേക്ക് തൈര്, നെയ്യ് എന്നിവ ചേർക്കുക.
  •  കുറേശ്ശെയായി വെളളം ഒഴിച്ചു കട്ടിയുള്ള ഒരു ബാറ്റർ തയാറാക്കിയെടുക്കാം.
  • കളർ കിട്ടാനായി മഞ്ഞ ഫുഡ് കളർ ചേർക്കാം.
  •  ഈ ബാറ്റർ ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കാം.
  •  പഞ്ചസാര ലായനി തയ്യാറാക്കുവാനായി പഞ്ചസാരയും വെള്ളവും കൂടി മീഡിയം ചൂടിൽ തിളപ്പിക്കുക.
  •  പഞ്ചസാര ഉരുകിക്കഴിഞ്ഞാൽ തീ കുറച്ചുവച്ച് അഞ്ച് മിനിറ്റു കൂടി തിളപ്പിക്കുക.
  •  ഇതിലേക്ക് നാരങ്ങാനീരും ഏലക്കായയും ചേർത്തതിന് ശേഷം തീ ഓഫ് ചെയ്യാം. മഞ്ഞ ഫുഡ് കളർ കൂടി ചേർക്കാം. 
  •  ബാറ്റർ ഒരു പൈപ്പിങ് കവറിലേക്ക് നിറച്ച ശേഷം ചൂടായ എണ്ണയിലേക്ക് ചുറ്റിച്ചു കൊടുക്കാം, തീ എപ്പോഴും മീഡിയത്തിൽ വയ്ക്കാൻ ശ്രദ്ധിക്കണം. 
  •  രണ്ടുവശവും ക്രിസ്‌പി ആകുന്നത് വരെ വറുക്കണം.
  •  പിന്നീട് എണ്ണയിൽ നിന്ന് കോരി ചെറു ചൂടുള്ള പഞ്ചസാര ലായനിയിലേക്ക് ഇട്ടുകൊടുക്കാം. 
  •  രണ്ടുവശവും പഞ്ചസാര ലായനിയിൽ കുറച്ചു സമയം മുക്കിവച്ച ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം.

English Summary : Perfect Crispy And Juicy Jilebi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com