ADVERTISEMENT

നേന്ത്രപ്പഴം പല രൂപത്തിൽ  ദിവസവും കുട്ടികൾക്ക് കൊടുക്കാം. വ്യത്യസ്തമായ ചില രുചിക്കൂട്ടുകൾ ഇതാ.

∙ഏത്തപ്പഴവും തണുത്ത പാലും ചേർത്തടിച്ച് സ്മൂത്തി തയാറാക്കാം. ബട്ടർ ഫ്രൂട്ട്, ചോക്കലേറ്റ്, ആപ്പിൾ എന്നിവയിലേതെങ്കിലും ചേർക്കാം.

∙നന്നായി പഴുത്ത ഏത്തപ്പഴം നെയ്യിൽ വഴറ്റിയെടുക്കാം. 

∙ഏത്തപ്പഴം പുഴുങ്ങി ഉടച്ച്, അവൽ ശർക്കര കൂട്ട് ചേർത്ത് വറുത്താൽ ഉന്നക്കായ ഉണ്ടാക്കാം. 

∙ഏത്തപ്പഴം നുറുക്കിയതും ശർക്കരയും തേങ്ങാപ്പാലും ചേർത്ത് വഴറ്റിയെടുത്താൽ ഏത്തപ്പഴ പ്രഥമനായി. കേക്ക് മിശ്രിതത്തിൽ ഏത്തപ്പഴം അടിച്ചത് ചേർത്ത് ബനാനാ കേക്ക് തയാറാക്കാം.

∙കൊഴുക്കട്ട, അട എന്നിവയുടെ കൂട്ടിലും ഏത്തപ്പഴം ചേർക്കാം

ഏത്തപ്പഴം കൊണ്ട് മലബാർ പലഹാരം ഉന്നക്കായ വിഡിയോ കാണാം

ലിബിസജീവ്

ചേരുവകൾ

  • ഏത്തപ്പഴം - 4 എണ്ണം (ഒരുപാട് പഴുക്കാത്തത് )
  • തേങ്ങ - 1 കപ്പ്‌
  • കശുവണ്ടി - 2 ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ
  • നെയ്യ് - 2 ടേബിൾസ്പൂൺ
  • പഞ്ചസാര - 2 ടേബിൾസ്പൂൺ
  • ഏലക്ക പൊടി - 1 ടീസ്പൂൺ
  • സൺഫ്ലവർ ഓയിൽ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ആദ്യം ഏത്തപ്പഴം പൊളിച്ചു അതിന്റെ ഉള്ളിലെ നാരു കളഞ്ഞു ആവിയിൽ വേവിച്ചെടുക്കുക.
  • അതിനു ശേഷം അത് നന്നായി തരി ഇല്ലാതെ കുഴച്ചെടുക്കുക.
  • അതിനു ശേഷം ഫില്ലിങ് റെഡിയാക്കുക.

ഫില്ലിങ്

ഒരു ഫ്രൈയിങ് പാൻ വച്ചു നെയ്യ് ഒഴിച്ച് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറക്കുക, അതിലോട്ടു തേങ്ങ ചേർത്ത് ഒന്ന് ചൂടാക്കുക, പഞ്ചസാരയും ഏലക്ക പൊടിയും ചേർത്ത് ഇളക്കി എടുക്കുക.

ഫില്ലിങ് റെഡി

  • ഏത്തപ്പഴം കൂട്ടിൽ നിന്ന് ഓരോ നാരങ്ങാ വലുപ്പത്തിൽ ബോൾ എടുത്തു കൈയിൽ നെയ്യോ വെള്ളമോ തടവി പരത്തുക. അതിലേക്കു ഫില്ലിങ് വച്ചു അടയ്ക്കുക.
  • കയ്യിൽ വച്ച്  ഉന്നക്കായ ഷേപ്പിൽ എടുക്കുക.
  • 30 മിനിറ്റ് ഫ്രിജിൽ വച്ചതിനു ശേഷം വറുത്തെടുക്കുക.

 

English Summary : Unnakkaya, Tasty Banana Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com