ADVERTISEMENT

പ്രോട്ടീന്‍ ധാരാളമുള്ള മുട്ടയും വൈറ്റമിന്‍സും മിനറല്‍സും നിറഞ്ഞ വെജിറ്റബിള്‍സും കാല്‍സ്യം ധാരാളമുള്ള ചീസും ചേര്‍ത്ത് ഇതുപോലൊരു സാൻഡ്‌വിച്ച് തയാറാക്കിയാല്‍ ആര്‍ക്കും കഴിക്കാതിരിക്കാനാവില്ല.

ചേരുവകൾ

  • ബ്രഡ് - 8 എണ്ണം
  • സവാള - 1 വലുത്
  • തക്കാളി - 1 ഇടത്തരം
  • കാരറ്റ് - 1 ഇടത്തരം
  • മോസറെല്ല ചീസ് - 3/4 കപ്പ്
  • ഉപ്പ് - കുറച്ച്
  • കുരുമുളകു പൊടി - 1/4 ടീസ്പൂണ്‍
  • മുട്ട പുഴുങ്ങിയത് - 2 എണ്ണം
  • ബട്ടര്‍ - 2 ടീസ്പൂണ്‍

 

തയാറാക്കുന്ന വിധം

  • സവാളയും തക്കാളിയും പൊടിയായി അരിഞ്ഞെടുക്കുക. കാരറ്റ് ചീകിയും എടുക്കുക. ഇവ മൂന്നും ചീസും ഒരു  ബൗളിലേക്കിട്ട് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക.
  • മുട്ട പുഴുങ്ങിയത് ഓരോന്നും രണ്ടായി മുറിച്ച് വയ്ക്കുക.
  • ഇനി ഒരു ബ്രെഡ് സ്ലൈസെടുത്ത് നടുഭാഗത്തായി മുട്ടപുഴുങ്ങിയതിന്റെ ഒരു കഷ്ണവും അതിനു ചുറ്റിനും ചീസ്- വെജിറ്റബിള്‍ മിശ്രിതവും വച്ച് കൊടുക്കുക. ഇനി മുകളില്‍ മറ്റൊരു ബ്രെഡ് സ്ലൈസ് വച്ച്  ബട്ടര്‍ പുരട്ടുക.
  •  ശേഷം ബട്ടര്‍ പുരട്ടിയ ഭാഗം അടിയിലേക്കായി കുറഞ്ഞ തീയിൽ ഒരു പാനില്‍ ഒരു മിനിറ്റ് മൊരിയിച്ചെടുക്കുക. ഇനി മറിച്ചിട്ട് മറ്റേ വശവും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോൾ തീ അണയ്ക്കാം.
  • ടേസ്റ്റിയായിട്ടുള്ള എഗ്ഗ്-ചീസ് സാൻഡ്‌വിച്ച് രണ്ടായി മുറിച്ച് വിളമ്പാം.

English Summary : Easy Egg Cheese Sandwich

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com