ADVERTISEMENT

നവരാത്രി ദിവസങ്ങളിൽ  തയാറാക്കുന്ന ഒരു മധുരപലഹാരം ആണ് മാൽപുവ . പാൻ കേക്ക് തയാറാക്കി പഞ്ചസാരപ്പാനിയിൽ ഇട്ടാണ് ഈ വിഭവം ഒരുക്കുന്നത്. ഏറെ രുചികരമായ മാൽപുവ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • മൈദ - ഒരു കപ്പ്
  • റവ - അരക്കപ്പ്
  • പെരുംജീരകം - അര ടീസ്പൂൺ
  • ഏലക്ക - അഞ്ച്
  • പാൽപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
  • പാൽ - ഒരു കപ്പു മുതൽ ഒന്നര കപ്പു വരെ
  • പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
  • നെയ്യ് - 4 ടേബിൾസ്പൂൺ

പഞ്ചസാര  പാനിക്ക് ആവശ്യമുള്ള ചേരുവകൾ

  • പഞ്ചസാര - ഒരു കപ്പ്
  • വെള്ളം - മുക്കാൽ കപ്പ്
  • ഏലക്ക ചതച്ചത്- 5
  • കുങ്കുമപ്പൂവ് - കാൽടീസ്പൂൺ

തയാറാക്കുന്ന വിധം

  • മൈദയും പെരുംജീരകവും ഏലക്കയും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക.
  • ഇതിലേക്ക് റവയും പഞ്ചസാരയും പാൽപ്പൊടിയും ചേർത്ത് ഇളക്കി കുറേശ്ശേ പാൽ ഒഴിച്ചു കൊടുത്തു ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക.
  • ഈ മാവ് രണ്ടുമണിക്കൂർ മാറ്റിവയ്ക്കണം. 
  • രണ്ടു മണിക്കൂർ കഴിയുമ്പോൾ മാവിന് കട്ടി കൂടുതലാണെങ്കിൽ അല്പം പാൽ കൂടി ചേർത്ത് ഇളക്കുക.
  • അടുത്തതായി പഞ്ചസാരപ്പാനി തയാറാക്കാം. പഞ്ചസാരയും വെള്ളവും ഏലക്ക ചതച്ചതും കുങ്കുമപ്പൂവും നന്നായി തിളപ്പിക്കുക. ഒരു നൂൽ പരുവത്തിന് തൊട്ടു മുൻപ് തീ ഓഫ് ചെയ്യണം.
  • ഒരു പരന്ന പാനിൽ  നെയ്യ് ചൂടാക്കി ചെറിയ ദോശ  പോലെ ഓരോ തവി മാവ് കോരി ഒഴിക്കുക. ഒരു വശം മൂത്ത് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ  തിരിച്ചു ഇടുക. 
  • രണ്ടുവശവും വെന്തു കഴിയുമ്പോൾ ചൂടോടെ പഞ്ചസാര പാനിയിലേക്ക് ഇടുക. ഒരു മിനിറ്റ് പഞ്ചസാരപ്പാനിയിൽ മുക്കി വച്ചതിനുശേഷം ശേഷം എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
  • ഇങ്ങനെ മാവ് തീരുന്നതുവരെ ചുട്ടെടുക്കാം.
  • രുചികരമായ മാൽപുവ തയ്യാർ. ചെറുതായി അരിഞ്ഞ നട്സ് കൊണ്ട് അലങ്കരിക്കാം.

(മാൽപുവ പഞ്ചസാരപ്പാനിയിൽ ഇടുമ്പോൾ പഞ്ചസാര പാനിക്ക് ചെറിയ ചൂട് ഉണ്ടാവണം. എങ്കിൽ മാത്രമേ ഷുഗർ സിറപ്പ് നന്നായി പിടിക്കുകയുള്ളൂ.)

 

English Summary : Malpua is a traditional North Indian sweet of soft and fluffy pancakes coated with sugar syrup.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com