ADVERTISEMENT

നാലുമണി പലഹാരമായി കഴിക്കാവുന്ന കടല ചൂണ്ടൽ.

ചേരുവകൾ

  • കടല - 1 കപ്പ്‌
  • നാളികേരം -1 ചെറിയ കപ്പ് 
  • കടുക് - 1/2 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
  • ചുവന്ന മുളക് - 2 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • കറിവേപ്പില
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
  • ചെറു നാരങ്ങ - 1/2 പകുതി

തയാറാക്കുന്ന വിധം

  • കടല നന്നായി കഴുകി ഒരു 8 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുത്തർത്തി വയ്ക്കുക.
  • അതിനുശേഷം പ്രഷർ കുക്കറിൽ ഇട്ടു ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഉടഞ്ഞു പോകാതെ വേവിച്ചെടുക്കുക.
    ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, ചുവന്ന മുളക് എന്നിവ വറക്കുക.
  • അതിലേക്കു പച്ചമുളക്  അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
  • അതിലേക്ക് വേവിച്ച കടല വെള്ളം ഇല്ലാതെ ചേർത്ത് ഇളക്കി ചൂടാക്കുക.
  •  നാളികേരം ചേർത്തു യോജിപ്പിക്കുക. അതിലേക്കു നാരങ്ങ ചെറുതായിട്ട് പിഴിഞ്ഞ് യോജിപ്പിച്ച് തീ അണയ്ക്കുക.

English Summary : Navaratri Special Black Chana Chundal. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com