കുറച്ചു ഉള്ളിയും മുളകും ഉണ്ടോ, ചോറ് കാലിയാകുന്ന വഴി അറിയില്ല

HIGHLIGHTS
  • സ്വാദിഷ്ടമായ ഉള്ളി മുളക് ചമ്മന്തി.
ulli-chammathy
SHARE

ചെറിയ ഉള്ളിയും മുളകും ചേർത്തൊരു രുചികരമായ ചമ്മന്തി.

ചേരുവകൾ:

1. ഉള്ളി - 30 എണ്ണം
2.  ഉണക്കമുളക് - 8 എണ്ണം
3.  വെളുത്തുള്ളി അല്ലി - 10 എണ്ണം
4.  വാളൻപുളി - ചെറിയ കഷ്ണം
5.  വെളിച്ചെണ്ണ – ഒന്നര ടേബിൾസ്പൂൺ
6.  ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഒരു ചുവടു കട്ടിയുള്ള പാത്രം മീഡിയം തീയിൽ  ചൂടാക്കി അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.  വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മുപ്പത് ചെറിയഉള്ളിയും പത്ത് അല്ലി വെളുത്തുള്ളിയും  ചേർത്ത് ചെറുതായിട്ട്  വഴറ്റിയെടുക്കുക.  
  • ശേഷം ഇതിലേക്ക് എരിവിന് ആവശ്യത്തിനുള്ള  വറ്റൽ മുളകും  കുറച്ചു കറിവേപ്പിലയും  ഒരു ചെറിയ കഷ്ണം പുളിയും  ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത്  നന്നായി വറുത്തെടുക്കുക.  
  • ഉള്ളിയും മുളകും ഒക്കെ നന്നായി വറത്തു വരുമ്പോൾ തീ  ഓഫാക്കി കുറച്ചുനേരം തണുക്കാനായി മാറ്റി വയ്ക്കുക.  തണുത്തു കഴിയുമ്പോൾ ഇതെല്ലാം ഒരു മിക്സി ജാറിലേക്ക് മാറ്റിയിട്ട് നന്നായി അരച്ചെടുക്കുക.  സ്വാദിഷ്ടമായ ഉള്ളി മുളക് ചമ്മന്തി തയാറായി.

English Summary : Tasty Mulaku Chammathi.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA