ADVERTISEMENT

പോഷക സമ്പുഷ്ടമായ ഏത്തപ്പഴം നുറുക്കി അല്‍പം നെയ്യില്‍ വഴറ്റി, തേങ്ങ ചിരകിയതും മധുരവും ചേര്‍ത്തുള്ള ഫില്ലിങ് വച്ച് തയാറാക്കുന്ന നല്ല രുചിയുള്ള ഈ പലഹാരം പ്രഭാതഭക്ഷണമായും കഴിക്കാം.

ചേരുവകള്‍:

•  ഗോതമ്പ് പൊടി - 1 കപ്പ്
•  വെള്ളം - 3/4 + 1/4 കപ്പ്
•  ഉപ്പ് - പാകത്തിന്
•  മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
•  മുട്ട - 1
•  ഏത്തപ്പഴം - 1
•  തേങ്ങ ചിരകിയത് - 1 കപ്പ്
•  പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
•  ഏലക്ക പൊടിച്ചത് - 1/4 ടീസ്പൂണ്‍
•  നട്‌സ് അരിഞ്ഞത് - 10-12 എണ്ണം
•  കിസ്‌മിസ് - 1 ടേബിള്‍ സ്പൂണ്‍
• നെയ്യ് - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

•  ഗോതമ്പ് പൊടിയും, 3/4 കപ്പ് വെള്ളവും (പൊടിക്കനുസരിച്ച് ചെറിയ വ്യത്യാസം വരാം) മഞ്ഞള്‍ പൊടിയും, മുട്ടയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അയഞ്ഞ പരുവത്തില്‍ അടിച്ചെടുക്കുക. ഇതാണ് മാവ്.

•  പാന്‍ സ്റ്റൌ വില്‍ വെച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് നട്‌സ് അരിഞ്ഞതും കിസ്‌മിസും വറുത്തെടുക്കുക.

•  ആ പാനിലേക്ക് തന്നെ ഒരു ടീസ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് ഏത്തപ്പഴം ചെറുതായി നുറുക്കിയത് ചേര്‍ത്ത് 1/2 മിനിറ്റ് വഴറ്റുക. അതിനുശേഷം കാല്‍ ഗ്ലാസ് വെള്ളമൊഴിച്ച് 2 മിനിറ്റ് അടച്ച് വെച്ച് ചെറിയ തീയില്‍ വറ്റിക്കുക.

•  വെള്ളം വറ്റി വരുമ്പോള്‍ തേങ്ങ ചിരകിയതും പഞ്ചസാരയും ഏലയ്ക്ക പൊടിയും  ചേര്‍ത്ത് ഒരു മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക (ഏത്തപ്പഴം വെന്ത് കുഴയരുത്) ഇനി വറുത്തെടുത്ത നട്‌സ് അരിഞ്ഞതും കിസ്‌മിസും ചേര്‍ത്തിളക്കി സ്റ്റൗ ഓഫ് ചെയ്യാം.  ഇതാണ് ഫില്ലിങ്.

• ചൂടായ തവയില്‍ അൽപം നെയ്യ് പുരട്ടിയ ശേഷം ഒരു സ്പൂണ്‍ മാവെടുത്ത് കനം കുറച്ച് വട്ടത്തില്‍ അല്പം വലിപ്പത്തില്‍ പരത്തുക. അടി ഭാഗം വേവുമ്പോള്‍ ഒന്ന് മറിച്ചിട്ട് വേവിച്ച് എടുക്കുക.

•  ഇതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഫില്ലിങ് വച്ച് രണ്ടു വശത്തു നിന്നും അകത്തേക്ക് ചെറുതായി മടക്കി ചുരുട്ടിയെടുടുക്കുക. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അതീവ രുചികരമായ ഏത്തപ്പഴം മുട്ടച്ചുരുള്‍ തയാര്‍.

English Summary : Special Wheat Banana Snack Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com