ADVERTISEMENT

പ്രഭാത ഭക്ഷണത്തിനൊരുക്കാം ഓട്സ് പുട്ട് അല്ലെങ്കിൽ ഉപ്പുമാവ്.

ചേരുവകൾ

  • ഓട്സ് - 1  കപ്പ് 
  • ഉപ്പ് 
  • വെള്ളം  -  1/4 കപ്പ് 
  • കടുക് - 1/2 ടീസ്പൂൺ
  • ഉഴുന്ന്  -1/2 ടീസ്പൂൺ
  • ഉള്ളി - 1/3 കപ്പ്
  • ഇഞ്ചി - 1 ടേബിൾസ്പൂൺ
  • പച്ചമുളക് - 1
  • കറിവേപ്പില

 

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ ഒരു കപ്പ് ഓട്സിലേക്കു കാൽ കപ്പ് വെള്ളവും ഉപ്പും ചേർത്ത് യോജിപ്പിച്ചു 15 മിനിറ്റ് വയ്ക്കുക. 
  • പിന്നീട് ഗ്രൈൻഡറിൽ പൊടിച്ചെടുക്കുക.
  • പുട്ടുകുറ്റിയിൽ തേങ്ങയും ഓട്സും ഇടവിട്ട് ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക.
  • ഉപ്പുമാവ് തയാറാക്കാൻ പുട്ട് ഫോർക്കുകൊണ്ടു  പൊടിച്ചു മാറ്റിവയ്ക്കുക. 
  • പാനിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ചു ഉഴുന്നിട്ടു വറക്കുക.
  • അതിൽ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി കഴിഞ്ഞു പുട്ടു ചേർത്ത് യോജിപ്പിച്ചെടുക്കുക

English Summary : Oats Puttu and Upma, Healthy Easy Breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com