ADVERTISEMENT

ഇതിലും എളുപ്പത്തിൽ ഇത്ര പെർഫെക്ടായി ഒരു പഴംപൊരി ഉണ്ടോ ? വെറും 10 മിനിറ്റു മതി രുചികരമായി തയാറാക്കാം.

ചേരുവകൾ 

  • നേന്ത്രപ്പഴം - 2
  • മൈദ - 1 കപ്പ്
  • അരിപ്പൊടി - 1/2 കപ്പ്
  • പഞ്ചസാര - 3 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം 

  • പഴം അരിഞ്ഞെടുക്കുക. ഒരു ബൗളിലേക്കു മൈദ, അരിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, പഞ്ചസാര, ബേക്കിങ് സോഡ എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
  • ഇതിലേക്കു കുറേശ്ശെ വെള്ളം ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുത്തു കട്ടിയുള്ള മാവാക്കി എടുക്കുക.
  • ഓരോ പഴത്തിന്റെ കഷ്ണം എടുത്തു മാവിൽ മുക്കി ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്തെടുക്കുക.
  • ചൂടോടെ ചായയുടെ കൂടെ കഴിക്കാം.

English Summary : Pazham pori or crispy banana fritters is an iconic snack that is loved by Keralites around the globe.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com