ADVERTISEMENT

മത്തങ്ങ ചേർത്തു ഒരു കിടിലൻ കൂൾ ഡ്രിങ്ക് തയാറാക്കി നോക്കൂ...!

ചേരുവകൾ

  • മത്തങ്ങ - 1/4 കിലോഗ്രാം
  • ഏലക്ക - 2
  • പഞ്ചസാര - 2 ടേബിൾസ്പൂൺ
  • തണുത്ത പാൽ - 2 ഗ്ലാസ്സ്
  • മിൽക്ക് മെയ്ഡ് /പാൽപ്പൊടി - 2 ടേബിൾ സ്പൂൺ (ഓപ്ഷണൽ)
  • നട്ട്സ് - കുറച്ച് (ഗാർണിഷ് ചെയ്യുവാൻ)

തയാറാക്കുന്ന വിധം

  • മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് 1/4 ഗ്ലാസിൽ താഴെ വെള്ളം ഒഴിച്ച് പഞ്ചസാരയും ഏലക്കയും ഇട്ട് 8-10 മിനിറ്റ് വരെ വേവിക്കുക.
  • ചൂടാറിയതിനുശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മത്തങ്ങ,പാൽ,പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർത്ത് അടിച്ചെടുക്കുക.
  • ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ഗാർണിഷ് ചെയ്യുവാൻ നട്ട്സ് നുറുക്കി അതിന്റെ മുകളിൽ ഇട്ടുകൊടുക്കാം.
  • അങ്ങനെ സ്വാദേറിയ മത്തങ്ങ ഡ്രിങ്ക് തയാർ!

English Summary : Pumpkin Juice Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com