ADVERTISEMENT

ചെമ്മീൻ പാകം ചെയ്യുന്ന മണമടിച്ചാൽ... എന്റെ പൊന്നു സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. ഇനി പാകം ചെയ്യുന്നത് ചെമ്മീൻ പൊരിച്ചതാണെങ്കിലോ കലത്തിലെ ചോറു കാലിയാകുന്ന വഴി അറിയാൻ കഴിയില്ല. കൊതിപ്പിക്കുന്ന മണം മാത്രമല്ല ആരോഗ്യകരമായി ഏറെ ഗുണവുമുണ്ട് ചെമ്മീന്. പോഷകസമ്പുഷ്ടമാണെങ്കിലും കാലറി വളരെ കുറവാണ്. ഭക്ഷണപ്രേമികളുടെ ഹൃദയം കവരാൻ ഇതിലപ്പുറം എന്തുവേണം?. ഇനി ചെമ്മീൻ പൊരിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നു നോക്കാം. 

 

ചെമ്മീൻ മാരിനേഷനുവേണ്ട ചേരുവകൾ

 

ചെമ്മീൻ - 10 എണ്ണം

മുളകുപൊടി - 1 ടീസ്പൂൺ

കാശ്മീരി മുളകുപൊടി -1 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ

ഉപ്പ് - ആവിശ്യത്തിന്

ഉള്ളി - 3

ഇഞ്ചി - ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി - 2 അല്ലി

നാരങ്ങ നീര് /വിനാഗിരി - കുറച്ച്

കുരുമുളക് - കുറച്ച്

 

ചെമ്മീൻ പൊരിക്കുവാൻ

വെളിച്ചെണ്ണ - കുറച്ച്

വേപ്പില - ആവിശ്യത്തിന്

 

തയാറാക്കുന്ന വിധം

ചെമ്മീൻ മാരിനേറ്റ് ചെയ്യുവാനായി ഒരു മിക്സിയുടെ ജാറിലേക്ക് മുളകുപൊടി,കാശ്മീരി മുളകുപൊടി,മഞ്ഞൾ പൊടി,ഗരം മസാലപ്പൊടി,ഉപ്പ്,ഉള്ളി, ഇഞ്ചി,വെളുത്തുള്ളി, നാരങ്ങ നീര്,കുരുമുളക് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.ശേഷം ഇത് ചെമ്മീനിൽ പുരട്ടി അതിന്റെ കൂടെ വേപ്പിലയും ചേർത്ത് 1/2 മണിക്കൂർ നേരം മാറ്റിവെക്കുക.ചെമ്മീൻ പൊരിക്കുവാൻ ഒരു പാൻ വെച്ച് അത് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചെമ്മീൻ ഇട്ട് കൊടുത്ത് പിന്നെ വേപ്പിലയും ഇട്ട് ചെറു തീയിൽ പൊരിച്ചെടുക്കാവുന്നതാണ്.അങ്ങനെ രുചിയേറിയ ചെമ്മീൻ പൊരിച്ചത് തയാർ! 

 

Content Summary : Tiger Prawns Tawa Fry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com