ADVERTISEMENT

ചോറിനും ചപ്പാത്തിക്കും വെവ്വേറെ കറിവച്ചു മടുത്തോ? ജോലിക്കാരായ സ്ത്രീകൾക്ക്  തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് മഷ്‌റൂം പെപ്പർ മസാല. ചോറിനും ചപ്പാത്തിക്കും ഒരുപോലെ ഉപയോഗിക്കാം എന്നതു തന്നെയാണ് ഈ വിഭവത്തിന്റെ ഹൈലൈറ്റ്. മസാലയുടെ മണവും പെപ്പറിന്റെ ഗുണവും മഷ്റൂമിന്റെ സ്വാദും ഒരുമിച്ചാസ്വദിക്കാം ഈ വിഭവത്തിൽ.

  

ചേരുവകൾ

മഷ്‌റൂം - 500 ഗ്രാം 

സവാള - 2 എണ്ണം 

തക്കാളി - 2 എണ്ണം 

ഇഞ്ചിവെളുത്തുള്ളി ചതച്ചത് - 1 വലിയ സ്പൂൺ 

മഞ്ഞൾ പൊടി - 1/2 ടേബിൾസ്പൂൺ 

മുഴുവനായിട്ടുള്ള മല്ലി - 2 ടേബിൾസ്പൂൺ 

കുരുമുളകുപൊടി - 2 ടേബിൾസ്പൂൺ 

പെരിഞ്ചീരകം - 1 ടേബിൾസ്പൂൺ 

കറുവപട്ട - ചെറിയ കഷ്ണം 

ഏലക്ക - 1 എണ്ണം 

തക്കോലം - 1 എണ്ണം 

ഗ്രാമ്പു - 4 എണ്ണം 

ഓയിൽ - 2 ടേബിൾസ്പൂൺ 

മല്ലിയില - ഒരു കൈപിടി 

ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്നവിധം

ആദ്യം തന്നെ മുഴുവനായിട്ടുള്ള മസാലകളെല്ലാം ഒന്ന് ചൂടാക്കി പൊടിച്ചെടുക്കണം. ഇനി ഒരു പാൻ ചൂടായാൽ അതിൽ ഓയിൽ ഒഴിച്ചുകൊടുക്കാം. ഇതിൽ ചെറുതായി മുറിച്ച സവാള ചേർത്ത് ഒന്ന് വഴറ്റാം. ഇതിൽ ഇഞ്ചിവെളുത്തുള്ളി ചതച്ചതും പിന്നെ മഞ്ഞൾപൊടിയും തക്കാളിയും ചേർത്ത് വഴറ്റാം, ശേഷം പൊടിച്ചുവച്ച മസാല ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കണം. ഇതിൽ മുറിച്ച് വച്ച കൂണും ചേർത്ത് ഒന്ന് ഇളക്കിയോജിപ്പിച്ചതിന്നു ശേഷം അടച്ചുവച്ചു വേവിക്കാം. ഒടുവിൽ മല്ലിയില ചേർത്ത് വാങ്ങാം.

 

Content Summary : Mushroom Pepper Masala Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com