തേങ്ങയില്ലാതെ തയാറാക്കാം അയല മീൻകറി

easy-fish-curry
SHARE

കപ്പപ്പുഴുക്കിനും ചോറിനുമൊപ്പം നല്ല രസമായി കൂട്ടാവുന്ന ഒരു മീൻകറി വച്ചാലോ?. ഈ മീൻകറി തയറാക്കാൻ വേണ്ടത് നല്ല നാടൻ അയലയാണ്. മുളകുപൊടിയുടെ എരിവിനനുസരിച്ച് അളവ് ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ. ചാറു നീട്ടിയെടുക്കുന്ന രീതിയാണ് ഇഷ്ടമെങ്കിൽ കാശ്മീരി മുളകുപൊടി ഉപയോഗിക്കാം.

ചേരുവകൾ 

അയല- 1കിലോ 

സവാള-2

ഇഞ്ചി-ഒരു കഷ്ണം 

വെളുത്തുള്ളി-6,7

കാശ്മീരി മുളക് പൊടി- രണ്ടര ടേബിൾസ്പൂൺ 

മഞ്ഞൾപൊടി-അരസ്പൂൺ 

വാളൻ പുളി-കുറച്ച് 

ഉപ്പ്- ആവശ്യത്തിന് 

വെളിച്ചെണ്ണ- 2, 3സ്പൂൺ 

കറിവേപ്പില- കുറച്ച്

തയാറാക്കുന്ന വിധം :

മീൻ കഴുകി മുറിച്ചു വൃത്തിയാക്കുക. സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ തീരെ കനം കുറച്ച് മുറിക്കുക. ഒരു മൺചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റുക. ഒരു പാത്രത്തിൽ മുളക് പൊടി കുറച്ച് വെള്ളം ഒഴിച്ച് കട്ടിയായി കലക്കി വഴറ്റിയതിൽ ചേർത്ത് നല്ലോണം വഴറ്റുക. ശേഷം പുളി പിഴിഞ്ഞത് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടെ ഒഴിച്ച് വേവിക്കുക. സവാള വെന്തു തുടങ്ങുമ്പോൾ മീൻ ചേർത്ത് വേവിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. അവസാനം കുറച്ച് കറിവേപ്പില ഇട്ട് പച്ചവെളിച്ചെണ്ണ ഒഴിച്ച് മിക്സ്‌ ചെയ്യുക.

കാശ്മീരി മുളക് പൊടി ഉപയോഗിച്ചാണ് ഈ മീൻ കറി തയാറാക്കിയത്. സാധാരണ മുളക് പൊടി ആണെങ്കിൽ എരിവ് നോക്കി ചേർക്കുക. കുടംപുളി വേണമെങ്കിലും ചേർക്കാം. പച്ചമുളക് ചെറിയ ഉള്ളി എന്നിവ വേണമെങ്കിലും ചേർക്കാം.

Content Summary :  Easy Fish Curry Recipe Without Coconut

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA