ചെറുപയറും ഗോതമ്പും റവയുമൊക്കെ ഭക്ഷണത്തിലുൾപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിലും കുഞ്ഞുങ്ങൾ ഒട്ടും കഴിക്കാത്തതിനാൽ അവ ഉപേക്ഷിച്ചിട്ടുണ്ടോ?. എന്നാൽ ഇനിയതു വേണ്ട. പോഷകമൂല്യമുള്ള ധാന്യങ്ങളും ഗോതമ്പും റവയുമെല്ലാം സ്വാദിഷ്ടമായി ഇനി കുഞ്ഞുങ്ങൾക്കു മുൻപിൽ വിളമ്പാം. ഇതിനായി അധികനേരമൊന്നും ചിലവഴിക്കണ്ട. വെറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപയറും ഗോതമ്പും റവയുമൊക്കെ ഭക്ഷണത്തിലുൾപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിലും കുഞ്ഞുങ്ങൾ ഒട്ടും കഴിക്കാത്തതിനാൽ അവ ഉപേക്ഷിച്ചിട്ടുണ്ടോ?. എന്നാൽ ഇനിയതു വേണ്ട. പോഷകമൂല്യമുള്ള ധാന്യങ്ങളും ഗോതമ്പും റവയുമെല്ലാം സ്വാദിഷ്ടമായി ഇനി കുഞ്ഞുങ്ങൾക്കു മുൻപിൽ വിളമ്പാം. ഇതിനായി അധികനേരമൊന്നും ചിലവഴിക്കണ്ട. വെറും പത്തുമിനിറ്റിൽ തയാറാക്കി വിളമ്പാവുന്ന മൂന്ന് ദീപാവലി വിഭവങ്ങളിതാ.

1. ചെറുപയർ   ലഡ്ഡു 

ചേരുവകൾ 

•ചെറുപയർ - ഒരു കപ്പ് 

•പഞ്ചസാര  - കാൽ കപ്പ് 

•ഏലക്ക പൊടി - 1 ടീസ്പൂൺ 

•നെയ്യ് -  1/4 കപ്പ് 

തയാറാക്കുന്ന വിധം 

•കഴുകി വൃത്തിയാക്കിയ ചെറുപയർ വറുത്തു പൊടിക്കുക.

•പഞ്ചസാരയും  പൊടിച്ചെടുക്കുക. ശേഷം എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഏലക്ക പൊടി കൂടെ ചേർത്തി ഇളക്കിയെടുക്കുക. 

ഇതിലേക്ക് നെയ്യ്  കുറേശ്ശേ ചേർത്തി ലഡ്ഡു   ഉരുട്ടിയെടുക്കാം. 

2. ഗോതമ്പു  ഹൽവ  

ചേരുവകൾ

• ഗോതമ്പ് പൊടി - 1/4കപ്പ് 

• നെയ്യ് - 1/4കപ്പ് 

• ശർക്കര - 1കപ്പ് 

• വെള്ളം - മുക്കാൽ കപ്പ് 

• ഏലക്കാപൊടി - 1ടീസ്പൂൺ 

• നട്സ് - ഒരു പിടി 

തയാറാക്കുന്ന വിധം 

• ശർക്കര ഉരുക്കി അരിച്ചു വെക്കുക.

• ഒരു പാനിൽ നെയ്യ് ഒഴിച്ച് ഗോതമ്പു പൊടി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ഉരുക്കിയ ശർക്കരയും , ഏലക്ക പൊടിയും , നട്സും കൂടി  ചേർത്തി വരട്ടിയെടുത്തു നെയ്മയം പുരട്ടിയ പത്രത്തിലേക്ക് മാറ്റുക. തണുക്കുമ്പോൾ മുറിച്ചെടുക്കാം .

3. റവ ബർഫി 

ചേരുവകൾ

• റവ - 1 കപ്പ് 

•നെയ്യ് - 1/4കപ്പ് 

•തേങ്ങ ചിരവിയത്  - 1/4കപ്പ് 

•പാൽ - 2 1/4കപ്പ് 

•കുങ്കുമപ്പൂവ് - കുറച്ചു 

•നട്സ് - ഒരു പിടി 

•ഒരു കപ്പ് പഞ്ചസാര 

തയാറാക്കുന്ന വിധം 

•നെയ്യിൽ റവ ചെറുതായി വറുക്കുക . തേങ്ങ ചിരവിയതും കൂടി ഇട്ട് ഒന്നു കൂടി  വറുക്കുക. 

മറ്റൊരു പാനിൽ പാൽ തിളപ്പിച്ച് രണ്ടു ടേബിൾസ്പൂൺ പാലിൽ കുങ്കുമപ്പൂവ് കലക്കി വെക്കുക . ബാക്കി പാലിൽ  റവ വറുത്ത കൂട്ടും കൂടി ചേർത്തി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം  ഒരു കപ്പ് പഞ്ചസാര കൂടെ ചേർക്കാം . നേരത്തെ കലക്കിവെച്ച കുങ്കുമപ്പൂവ് കൂടി ചേർത്തി റവ ബർഫി സെറ്റ് ആകാൻ  വെക്കാം.നട്സ്  കൂടെ വിതറി വിളമ്പാം.

Content Summary : MoongDal Laddu Wheat Halwa Rava Barfi 3 Easy And Instant Diwali Sweets Recipe