ചീരയിഷ്ടമല്ലേ?; ഇങ്ങനെയുണ്ടാക്കാം, കഴിക്കാനുള്ള മടിയകറ്റാം

cheera-fish-cutlet
SHARE

കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും രക്തക്കുറവു വരുമ്പോൾ ഡോക്ടർമാർ പതിവായി പറയുന്നൊരു കാര്യമുണ്ട്. ഇലക്കറികൾ നന്നായി ആഹാരത്തിൽ ഉൾപ്പെടുത്തണമെന്ന്. ഇലക്കറികളുടെ മേന്മയെപ്പറ്റി അറിയാമെങ്കിലും പലർക്കും അതു കഴിക്കാൻ വളരെ മടിയാണ്. എന്നാൽ ഈ രീതിയിൽ ചീര ആഹാരത്തിലുൾപ്പെടുത്തി നോക്കൂ കുട്ടികൾ കൊതിയോടെ വീണ്ടും വീണ്ടും വാങ്ങിക്കഴിക്കും. വളരെ ഹെൽത്തിയായ ചീരഫിഷ് ക‌ട്‌ലറ്റ് എങ്ങനെയുണ്ടാക്കാമെന്നു നോക്കാം.

ചേരുവകൾ

ഉരുളക്കിഴങ്ങ് - 1കപ്പ്

ഉള്ളി  - 1കപ്പ്

പച്ചമുളക്   - 3

ഇഞ്ചി  - 2 

ട്യൂണ ഫിഷ്  - 170g 

ചീര - 2 cup

മഞ്ഞൾപൊടി  - ഒരു നുള്ള്

കുരുമുളകുപൊടി  - 1/2 tsp

ഗരംമസാലപൊടി  - 1/2 tsp

കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്നതിങ്ങനെ

ഉരുളക്കിഴങ്ങു വെള്ളമൊഴിച്ചു വേവിച്ചു പൊടിച്ചുവയ്കുക. പാനിൽ എണ്ണയൊഴിച്ച് ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്തുവഴറ്റി അതിൽ ഒരു ക്യാൻ ട്യൂണാഫിഷ് വെള്ളം കളഞ്ഞു ചേർത്ത്  മഞ്ഞൾപൊടിയും, കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്ത് മൂപ്പിച്ച് ഉപ്പും ചീരയും ചേർത്ത് ആവിവരുന്നതുവരെ പാത്രം അടച്ചുവച്ചു വേവിക്കുക. ആവിവന്നുകഴിഞ്ഞു പാത്രം തുറന്നു വെള്ളം തോർത്തിയെടുക്കുക .ഇതിൽ ഉരുളക്കിഴങ്ങു ചേർത്ത് യോജിപ്പിച്ചു അടുപ്പിൽനിന്നും എടുക്കുക ഓരോ കട്‌ലെറ്റും മുട്ടയിലും റൊട്ടിപ്പൊടിയിലും  മുക്കി ചൂടായ എണ്ണയിൽ രണ്ടുവശവും ബ്രൗൺ കളർ ആകുമ്പോൾ വറുത്തുകൊരുക.

Content Summary : Cheera Fish Cutlet Recipe Or Spinach Fish Cutlet

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS