കപ്പയ്ക്ക് കൂട്ട് ചെമ്മീൻ; ഈ കോംബിനേഷൻ പൊളിക്കുമിഷ്ടാ...

കപ്പയും മീനും ബെസ്റ്റ് കോംബിനേഷനാണെന്നാണ് മലയാളികളുടെ പക്ഷം. ഏതു മീനായാലും അൽപം ചാറോടെ നീട്ടിയെടുത്ത് കപ്പയ്ക്കൊപ്പം തൊട്ടുകൂട്ടാൻ ഭക്ഷണപ്രേമികൾക്ക് ഏറെയിഷ്ടമാണ്. ഇനി കപ്പ വാങ്ങുമ്പോൾ കൂടെ ചെമ്മീനും വാങ്ങിയാലോ?. അസാധ്യ രുചിയിൽ കപ്പയും ചെമ്മീനും തയാറാക്കുന്നതെങ്ങനെയാണെന്നു നോക്കാം.

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനയ്ക്ക്..

വാർത്തകളുടെ, വിശകലനങ്ങളുടെ വിശാലലോകം: മനോരമ ഓൺലൈൻ പ്രീമിയം

Login

കപ്പയും മീനും ബെസ്റ്റ് കോംബിനേഷനാണെന്നാണ് മലയാളികളുടെ പക്ഷം. ഏതു മീനായാലും അൽപം ചാറോടെ നീട്ടിയെടുത്ത് കപ്പയ്ക്കൊപ്പം തൊട്ടുകൂട്ടാൻ ഭക്ഷണപ്രേമികൾക്ക് ഏറെയിഷ്ടമാണ്. ഇനി കപ്പ വാങ്ങുമ്പോൾ കൂടെ ചെമ്മീനും വാങ്ങിയാലോ?. അസാധ്യ രുചിയിൽ കപ്പയും ചെമ്മീനും തയാറാക്കുന്നതെങ്ങനെയാണെന്നു നോക്കാം.

ചേരുവകള്‍

•ചെമ്മീന്‍- 1 കിലോ

• ഇഞ്ചി അരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍

• വെളുത്തുള്ളിഅരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍

• കറിവേപ്പില- 2 തണ്ട്

• തേങ്ങാക്കൊത്തു  - 1/2 കപ്പ്

• ചെറിയ ഉള്ളി  ചതച്ചത് - 2 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

• അഞ്ചാറു കഷ്ണം കുടംപുളി കുറച്ചു ഉപ്പും കൂടി ചേർത്ത് രണ്ടു ഗ്ലാസ് വെള്ളത്തിൽ  തിളപ്പിക്കുക. 

• ഒരു മൺചട്ടിയിലേക്കു ചെമ്മീനും മറ്റു ചേരുവകളും, കുടംപുളി വെള്ളവും, ഒരു ടേബിൾസ്പൂൺ കശ്‍മീരി മുളകുപൊടിയും, രണ്ട് ടീസ്പൂൺ ചതച്ച മുളകുപൊടിയും, അര ടീസ്പൂൺ മഞ്ഞൾപൊടിയും, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും കൂടി  ചേർത്തി നന്നായി യോജിപ്പിച്ചതിനു ശേഷം  അടുപ്പിൽ വെച്ച് വേവിച്ചു   വെള്ളം വറ്റിച്ചെടുക്കുക. 

• മറ്റൊരു പാൻ അടുപ്പിൽ  വെച്ച്  വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. 

ശേഷം ഒന്നര കപ്പ് ചെറിയ ഉള്ളി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, ഒരു ടേബിൾസ്പൂൺ ചതച്ച മുളകുപൊടിയും ചേർത്തു നന്നായി വഴറ്റുക. ശേഷം ചെമ്മീൻ കൂടെ ഇട്ട് ഒന്നുകൂടി വഴറ്റിയെടുത്തു തീ ഓഫ് ചെയാം. 

സ്വാദിഷ്ടമായ കപ്പ കുഴച്ചത്‌ തയാറാക്കുന്ന വിധം

•കപ്പ വളരെ എളുപ്പത്തില്‍ വേവിച്ചെടുക്കാം. കപ്പ കഷ്ണങ്ങളാക്കി അൽപം മഞ്ഞളും ഉപ്പും ചേര്‍ത്ത് വേവിക്കുക. 

•അഞ്ചു വെളുത്തുള്ളിയും അഞ്ചു പച്ചമുളകും അഞ്ചു ചെറിയ  ഉള്ളിയും ഒരു ടീസ്പൂൺ ചെറിയ ജീരകം കൂടി  കല്ലിൽ ചതച്ചെടുക്കുക. 

•ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിവരുമ്പോൾ  ചതച്ച മിശ്രിതം ചേർത്ത് വഴറ്റുക. ശേഷം കുറച്ചു കറിവേപ്പിലയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് മൂപ്പിക്കുക. ഉണക്കമുളകും ഒരു കപ്പ് തേങ്ങ ചിരവിയതും ഇട്ട് നന്നായി വഴറ്റിയതിനുശേഷം വേവിച്ച കപ്പ കൂടെ ചേർത്തി നന്നായി ഉടച്ചെടുക്കുക. കപ്പയും ചെമ്മീനും തയാര്‍. 

Content Summary : Tappioca Prawns Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout