ADVERTISEMENT

പ്രായഭേദമന്യേ എല്ലാവർക്കും  ഏറെ ഇഷ്ടമുള്ള മധുരപലഹാരം ആണ് മൈസൂർപാക്ക്. കടലമാവുപയോഗിച്ചും പാൽപ്പൊടികൊണ്ടും  മൈസൂർപാക്ക് തയാറാക്കാം. പാൽപ്പൊടിയുപയോഗിച്ച് മൈസൂർപാക്ക് തയാറാക്കുമ്പോൾ രുചി കൂടും.

 

പാൽപ്പൊടി - ഒരു കപ്പ്

മൈദ - ഒരു ടേബിൾസ്പൂൺ

പഞ്ചസാര - രണ്ട് കപ്പ്

വെള്ളം - മുക്കാൽ കപ്പ്

നെയ്യ് - ഒന്നരക്കപ്പ്

 

തയാറാക്കുന്ന വിധം

 

അരക്കപ്പ് നെയ്യ് ഉരുക്കി എടുക്കുക. ഒരു വലിയ പാത്രത്തിൽ പാൽപ്പൊടിയും, മൈദയും ഒന്നിച്ചാക്കി യോജിപ്പിക്കുക.

ഇതിലേക്ക് ഉരുക്കിയ നെയ്യ് ചേർത്ത് നന്നായി യോജിപ്പിക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാര, വെള്ളം ചേർത്ത് ഉരുക്കി ഒരുനൂൽ പരുവത്തിലുള്ള പാനിയാക്കുക. ഇതിലേക്ക്  പാൽപ്പൊടിയും നെയ്യും യോജിപ്പിച്ചത് ചേർത്ത് നന്നായി ഇളക്കുക. ബാക്കിയുള്ള ഒരു കപ്പ് നെയ്യിൽ നിന്നും മൂന്നിലൊന്ന് ഭാഗം ഒഴിച്ച് കൊടുക്കുക. ചെറിയ തീയിൽ തുടരെ ഇളക്കിക്കൊണ്ടിരിക്കണം. നെയ്യ് മുഴുവൻ  മൈസൂർപാക്കിൽ പിടിച്ചു കഴിയുമ്പോൾ അടുത്ത മൂന്നിലൊന്ന് ഭാഗം നെയ്യ് കൂടി ചേർക്കുക. ചെറിയ തീയിൽ തുടരെ ഇളക്കി ഇളം ബ്രൗൺ നിറമാകുമ്പോൾ ബാക്കിയുള്ള നെയ്യ് കൂടി ചേർത്ത് യോജിപ്പിച്ചശേഷം തീ ഓഫ് ചെയ്യുക. നെയ്മയം പുരട്ടിയ പാത്രത്തിലേക്ക് ചൂടോടെ ഒഴിച്ചു കൊടുക്കുക.

ഒരു മണിക്കൂർ തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. മൈസൂരിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഉള്ള മൈസൂർപാക്ക് തയാർ.

 

Content Summary : Milk Mysore Pak Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com