ആവിയിൽ വേവിച്ചെടുത്ത ലഡ്ഡു, രുചി ഒട്ടും കുറയില്ല

HIGHLIGHTS
 • ആവിയിൽ വേവിച്ച് ലഡ്ഡു തയാറാക്കാം.
steamed-ladoo
SHARE

ലഡ്ഡു എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് ബൂന്തി ലഡ്ഡുവാണ്. ബൂന്തി വറുത്ത് ലഡു തയാറാക്കുന്നത് നല്ല ഒരു ജോലി തന്നെയാണ്. എന്നാൽ അതേ രുചിയിൽ ആവിയിൽ വേവിച്ചും എളുപ്പത്തിൽ ലഡ്ഡു തയാറാക്കാം.

ചേരുവകൾ

 • കടലപ്പരിപ്പ് - ഒരു കപ്പ്
 • നെയ്യ് - കാൽ കപ്പ് + 1 ടേബിൾസ്പൂൺ
 • നട്സ് - കാൽക്കപ്പ്
 • പഞ്ചസാര - ഒന്നേകാൽ കപ്പ്
 • വെള്ളം - മുക്കാൽ കപ്പ്
 • ഫുഡ് കളർ
 • ഏലക്കാപ്പൊടി - രണ്ട് ടീസ്പൂൺ

തയാറാക്കുന്ന വിധം

 • കടലപരിപ്പ് നന്നായി കഴുകി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
 • വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മിക്സിയിൽ തരുതരിപ്പായി അരച്ച് എടുക്കുക.
 • അരച്ച മാവ് നെയ്മയം പുരട്ടിയ ഒരു ഇഡ്ഡലിത്തട്ടിൽ നിരത്തിയതിനു ശേഷം 20 മിനിറ്റ് ആവിയിൽ വേവിക്കുക.
 • ചൂടാറുമ്പോൾ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലിട്ട് ഒന്നുകൂടി പൊടിച്ചെടുക്കുക.
 • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ കാൽകപ്പ് നെയ്യ് ചൂടാക്കി അരച്ച കടല പരിപ്പ്, ചെറുതായി അരിഞ്ഞ നട്സ് ഇവ ചേർക്കുക (കശുവണ്ടി, പിസ്ത, ബദാം ഇഷ്ടമുള്ള ഏതു വേണമെങ്കിലും ചേർക്കാം).
 • കടലപരിപ്പ് നെയ്യിൽ കിടന്ന് മൂത്ത് നല്ല മണം വരുന്നതുവരെ വരട്ടുക. ഏകദേശം 10 മിനിറ്റ് കൊണ്ട് ആയി കിട്ടും.
 • മറ്റൊരു പാത്രത്തിൽ പഞ്ചസാര, വെള്ളം, ഏലയ്ക്കാപ്പൊടി ,ഫുഡ് കളർ ഇവ ചേർത്ത് തിളപ്പിക്കുക.
 • ഒരു നൂൽ പരുവത്തിലുള്ള പാനി ആകുമ്പോൾ തീ ഓഫ് ചെയ്തശേഷം വരട്ടിയ കടലപ്പരിപ്പ് ചേർക്കുക.
 • ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.
 • കടല പരിപ്പിലേക്ക് പഞ്ചസാര നന്നായി പിടിക്കാനായി അടച്ചുവച്ച് 10 മുതൽ 15 മിനിറ്റ് വരെ മാറ്റിവയ്ക്കുക.
 • കട്ടിയായി തുടങ്ങുമ്പോൾ ചെറിയ ഉരുളകളായി ലഡ്ഡു ഉരുട്ടി എടുക്കുക.

English Summary : Easy Steamed Ladoo.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA