ADVERTISEMENT

ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആ‍സിഡുകൾ ,ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ , വിറ്റാമിൻ-സി, വിറ്റാമിൻ‌-എ ,ഇരുമ്പ്, കാത്സ്യം, തയാമിൻ ,നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പാ‍യയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ,ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു. പപ്പായ / കപ്ലങ്ങപ്പഴം കൊണ്ടൊരു രുചികരമായ ഷേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • നന്നായി പഴുത്ത പപ്പായ – 1
  • പാൽ – ഫ്രീസറിൽ വച്ച് കട്ടിയായി നന്നായി തണുപ്പിച്ചത് 
  • പഞ്ചസാര – 4 ടേബിൾ സ്പൂൺ
  • വാനില എസൻസ് – ആവശ്യത്തിന്
  • മിൽക്ക് മെയ്ഡ് – മധുരത്തിന് അനുസരിച്ച് 

തയാറാക്കുന്ന വിധം

പഴുത്ത പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറുതായി മുറിച്ച് (അല്ലെങ്കിൽ ഒരു സ്പൂൺ വച്ച് സ്കൂപ്പ് ചെയ്തെടുത്തത്) മിക്സിയിൽ നന്നായി  അടിച്ചെടുക്കുക. അതിനുശേഷം തണുത്ത പാലും പഞ്ചസാരയും കൂട്ടി വീണ്ടും അടിച്ചെടുക്കുക. നന്നായി അടിച്ചെടുത്ത പപ്പായയിലേക്ക് വാനില എസൻസും മിൽക്ക് മെയ്ഡും ചേർത്ത്  അടിച്ചെടുത്ത് വിളമ്പുക. പഴുത്ത പപ്പായ കഴിക്കാൻ മടിയുള്ള ആർക്കും പരീക്ഷിക്കാവുന്നതാണ് ഈ ഷേയ്ക്ക്. ഒരു സ്കൂപ്പ് വാനില ഐസ്ക്രീം മുകളിൽ വച്ച്  വിളമ്പിയാൽ കൂടുതൽ  രുചികരമാകും . 

ഇത് ഫ്രിഡ്ജിൽ വയ്ക്കുകയോ, കൂടുതൽ സമയംപുറത്ത് വയ്ക്കുകയോ ചെയ്യരുത്. കയ്പ് വരാൻ സാധ്യതയുണ്ട്.

English Summary : Tasty Papaya Milkshake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com