ADVERTISEMENT

വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന നാരങ്ങാ അച്ചാർ.

ചേരുവകൾ

ചെറുനാരങ്ങ – 25
നല്ലെണ്ണ – 1/4 കപ്പ്
വെളുത്തുള്ളി – 1/4 കപ്പ് ചെറുതായി നുറുക്കിയത്
പച്ചമുളക് – 10 വട്ടത്തിൽ നുറുക്കിയത്
ഇഞ്ചി – 2 ടേബിൾ സ്പൂൺ
കല്ലുപ്പ് – 1/2 കപ്പ്‌
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 1/2 ടീസ്പൂൺ
കായംപൊടി – 1 1/2 ടീസ്പൂൺ
ഉലുവാപ്പൊടി – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • കുറച്ചു നല്ലെണ്ണ ഒഴിച്ച് ചൂടായാൽ നാരങ്ങ നല്ലവണ്ണം വറുത്തെടുക്കുക. 
  • ചൂടാറിയതിനു ശേഷം നല്ലവണ്ണം തുടച്ച് കഷ്ണങ്ങളാക്കുക.
  • ഉപ്പ് ചേർക്കുക.
  • ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടായാൽ കടുക് ഇട്ട് പൊട്ടിക്കുക.
  • വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തു മൂത്താൽ മഞ്ഞൾപ്പൊടി ഇട്ട് ഓഫ്‌ ചെയ്ത് ബാക്കി പൊടികൾ ചേർക്കുക.
  • നാരങ്ങാ ചേർത്ത് നല്ല വണ്ണം യോജിപ്പിക്കുക.
  • നാരങ്ങ അച്ചാർ തയാർ.

English Summary : Tasty Lemon Pickle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com