ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള പലഹാരമാണ് പൊറോട്ട. മൈദയും ഏറെ എണ്ണയും ചേർത്ത് തയാറാക്കുന്നതു കൊണ്ടുതന്നെ പല അമ്മമാർക്കും കുട്ടികൾക്ക് പൊറോട്ട കൊടുക്കാൻ മടിയാണ്.

ഏറ്റവും എളുപ്പത്തിൽ ഹെൽത്തി  ആയി അധികം എണ്ണ ചേർക്കാതെ  നല്ല പൊറോട്ട എളുപ്പത്തിൽ തയാറാക്കാം. ഇതിലും എളുപ്പത്തിൽ പൊറോട്ട തയാറാക്കാൻ കഴിയില്ല.

 

ചേരുവകൾ

  • ഗോതമ്പു പൊടി - രണ്ടു കപ്പ്
  • മൈദ - ഒരു കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • നെയ്യ്/ എണ്ണ/ ബട്ടർ - ഒരു ടേബിൾസ്പൂൺ
  • വെള്ളം / പാൽ - ഒന്നര കപ്പ്
  • ഉരുക്കിയ ബട്ടർ/ നെയ്യ് - കാൽ കപ്പ്

 

തയാറാക്കുന്ന വിധം

ഒന്നുമുതൽ അഞ്ചുവരെയുള്ള ചേരുവകൾ കൈകൊണ്ട് നല്ല മയത്തിൽ കുഴച്ചെടുക്കുക. 

അല്പം എണ്ണ തടവി അടച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക.(ഒരു മുട്ട കൂടി ചേർത്ത് കഴിഞ്ഞാൽ രുചി കൂടും.)

തയാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് രണ്ടു ചപ്പാത്തി പരത്തുക.

ഒരു ചപ്പാത്തിയുടെ മുകളിൽ ഉരുക്കിയ ബട്ടർ തേച്ചു കൊടുക്കുക. മുകളിലായി അൽപം മൈദയോ, ഗോതമ്പുപൊടിയോ വിതറുക.

ഇതിനു മുകളിലായി അടുത്ത ചപ്പാത്തി വച്ച് വീണ്ടും  ബട്ടർ പുരട്ടി പൊടി വിതറുക.

ഒന്ന് അമർത്തിയതിനുശേഷം ഒരു വശത്തു നിന്നും നടു ഭാഗത്തേക്ക് വൃത്താകൃതിയിൽ ഒരു സെൻറീമീറ്റർ കനത്തിൽ മുറിക്കുക.

ഒരു വശത്തു നിന്നും ചുരുട്ടി എടുക്കുക. ഇങ്ങനെ തയ്യാറാക്കിയ മാവിൽ നിന്നും രണ്ടു പൊറോട്ട തയാറാക്കാൻ പറ്റും.

ചുരുട്ടിയെടുത്ത മാവ് 10 മിനിറ്റ് ഫ്രിജിൽ വയ്ക്കുക.

അല്പം പൊടി വിതറിയ ശേഷം പരത്തിയെടുക്കുക.

ചൂടായ ദോശക്കല്ലിൽ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക. ചൂടായി തുടങ്ങുമ്പോൾ തന്നെ പൊറോട്ട ലേയറുകൾ ആയി ഇളകി വരാൻ തുടങ്ങും. അൽപം ബട്ടർ കൂടി പുരട്ടി കൊടുത്തു കഴിഞ്ഞാൽ ഒന്നുകൂടി രുചി കൂടും.

 

English Summary : Easy layered Porotta Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com