മുട്ട ബിരിയാണി, പ്രഷർ കുക്കറിൽ തയാറാക്കാം

egg-biryani
SHARE

പ്രഷർകുക്കറിൽ പത്ത് മിനിറ്റുകൊണ്ട് തയാറാക്കാവുന്ന മുട്ടബിരിയാണി.

ചേരുവകൾ

  • ബസ്മതി അരി - രണ്ട് കപ്പ്
  • മുട്ട - 6
  • സവാള - രണ്ട് വലുത്

തയാറാക്കുന്ന വിധം

2 കപ്പ് അരി 20 മിനിറ്റ് വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം വെള്ളം ഊറ്റി വയ്ക്കുക. 

മുട്ട ഒരു ടീസ്പൂണ്‍ വിനാഗിരി ഒഴിച്ച് വെള്ളത്തില്‍ പുഴുങ്ങി എടുക്കുക. (മുട്ടത്തോട് പെട്ടെന്ന് വിട്ട് വരാന്‍ വേണ്ടിയാണ് വിനാഗിരി ചേര്‍ക്കുന്നത്)

ഒരു പാനില്‍ എണ്ണയൊഴിച്ച് ഒരു സവാള ചെറുതായി അരിഞ്ഞത് വറുത്ത് കോരി മാറ്റി വയ്ക്കുക. 

പാനില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് അര ടീസ്പൂണ്‍ മുളക് പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീ സ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് മുട്ട അതില്‍ ഇട്ട് രണ്ട് മിനിറ്റ് കുറഞ്ഞ തീയില്‍ വറുത്തെടുക്കുക. 

ഒരു പ്രഷർ കുക്കര്‍ അടുപ്പത്തു വച്ച് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് / ബട്ടറും ഒരു ടേബിൾസ്പൂൺ ഓയിലും ഒഴിക്കുക. അതിലേക്ക് ഗ്രാമ്പു, ഏലയ്ക്കാ, ബേ ലീഫ്, കറുവാപട്ട, ജീരകം എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക. അതിലേക്ക് ഒരു സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇതില്‍ മൂന്ന്് പച്ചമുളക്, രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. 

ഒരു പാത്രത്തില്‍ അര കപ്പ് പുളിയില്ലാത്ത തൈരിലേക്ക് ഒരു ടീസ്പൂണ്‍ മുളക്‌പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച്  കുക്കറിലേക്ക് ഒഴിക്കുക. 

തുടര്‍ന്ന് ഊറ്റിവച്ചിരിക്കുന്ന അരി കുക്കറില്‍ ഇട്ട് അതില്‍ രണ്ടര കപ്പ് വെള്ളവും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിന്റെ മുകളിലേക്ക് വറുത്ത് വച്ചിരിക്കുന്ന സവാള, മുട്ട എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് കുക്കറിന്റെ ലിഡ് വച്ച് അടച്ച ശേഷം മീഡിയം ഫ്‌ളെയിമില്‍ ഒരു വിസില്‍ വരുന്നത് വരെ വേവിക്കുക. നന്നായി ചൂട് കുറഞ്ഞ ശേഷം മാത്രം വിളമ്പുക.

English Summary : Super Tasty Egg Biryani.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA