ADVERTISEMENT

സാധാരണ ഉണ്ടാക്കുന്ന ഉപ്പുമാവിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു രുചി ഇതാ...

ചേരുവകൾ

റവ – 1 ഗ്ലാസ്
തേങ്ങ ചിരകിയത് – 3 ടേബിൾ സ്പൂൺ
സവാള – 1 ചെറുതായി നുറുക്കിയത്
കുരുമുളക് – 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് – 2 ടീസ്പൂൺ
കറിവേപ്പില
വെളിച്ചെണ്ണ
വെള്ളം – 2 ഗ്ലാസ്

തയാറാക്കുന്ന വിധം

  • ഒരു ചീനച്ചട്ടിയിൽ റവ വറുത്തെടുക്കുക. 
  • റവ വറുത്തത് മാറ്റിയതിനു ശേഷം ചീനചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കുരുമുളക് നല്ല വണ്ണം പൊട്ടിയതിനു ശേഷം കടുക് ഇടുക. ജീരകം, ഉഴുന്ന് പരിപ്പ് എന്നിവ ചേർക്കുക.
  • ഇവയെല്ലാം മൂത്തതിനു ശേഷം സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക.
  • വഴന്ന ശേഷം തേങ്ങ ചേർക്കുക. ഒന്നു വഴറ്റിയതിനു ശേഷം വെള്ളം ഒഴിക്കുക. ഉപ്പ്‌ ചേർക്കുക.
  • വെള്ളം തിളച്ചാൽ റവ ചേർക്കാം.
  • വെള്ളം വറ്റിയാൽ തീ കുറച്ചു 3 മിനിറ്റ് വച്ചതിനു ശേഷം തേങ്ങ ചേർത്ത് നന്നായി ഉലർത്തി എടുക്കുക.
  • കാഞ്ചിപ്പുരം റവ ഉപ്പുമാവ് തയാർ.

English Summary : Kanchipuram Rava Uppumavu Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com