തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓട്സ് ബദാം മിൽക്ക് ഷേക്ക്

തെറ്റായ ഭക്ഷണ ശീലം അമിതവണ്ണത്തിന്റെ അളവുയര്‍ത്തുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമങ്ങളും ആരുടെയും പൊണ്ണത്തടി കുറയ്ക്കും. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്കും കഴിക്കാൻ പറ്റിയ ഒരു സൂപ്പർ മിൽക്ക് ഷേക്ക്. ഇത് പ്രഭാതഭക്ഷണമായി കഴിക്കാം. വെറും ഒരു മിനിറ്റിനുള്ളിൽ തയാറാക്കി എടുക്കാൻ പറ്റും.

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനയ്ക്ക്..

വാർത്തകളുടെ, വിശകലനങ്ങളുടെ വിശാലലോകം: മനോരമ ഓൺലൈൻ പ്രീമിയം

Login

തെറ്റായ ഭക്ഷണ ശീലം അമിതവണ്ണത്തിന്റെ അളവുയര്‍ത്തുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമങ്ങളും ആരുടെയും പൊണ്ണത്തടി കുറയ്ക്കും. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്കും കഴിക്കാൻ പറ്റിയ ഒരു സൂപ്പർ മിൽക്ക് ഷേക്ക്. ഇത് പ്രഭാതഭക്ഷണമായി കഴിക്കാം. വെറും ഒരു മിനിറ്റിനുള്ളിൽ തയാറാക്കി എടുക്കാൻ പറ്റും.

ചേരുവകൾ

  • ബദാം - 25
  • ഓട്സ് - 3 ടേബിൾ സ്പൂൺ
  • ഈന്തപ്പഴം - 4 എണ്ണം
  • ആപ്പിൾ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബദാം എട്ടു മുതൽ പത്തു മണിക്കൂർ വരെ കുതിർത്തുവയ്ക്കുക. നന്നായി കുതിർന്നതിന് ശേഷം തൊലി കളഞ്ഞ്  വയ്ക്കുക.

ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക.

ഒരു മിക്സിയുടെ ജാറിൽ തൊലികളഞ്ഞ ബദാമും ചൂടാറിയ ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. (കുട്ടികൾക്ക് കൊടുക്കുമ്പോൾ വെള്ളത്തിന് പകരം പാൽ ചേർക്കാം)

ചെറുതായി അരിഞ്ഞ ആപ്പിൾ വച്ച് അലങ്കരിക്കാം

ഈന്തപ്പഴത്തിനു പകരം ഞാലിപ്പൂവൻ പഴം ഉപയോഗിക്കാം.

English Summary : Weight loss Milkshake, Healthy Breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout

FROM ONMANORAMA