അരി കുതിർത്ത് അരയ്ക്കാതെ നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം

അരി കുതിർത്ത് അരയ്ക്കാതെ തന്നെ ക്രിസ്മസിനു നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം ഉണ്ടാക്കാം. 

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനയ്ക്ക്..

വാർത്തകളുടെ, വിശകലനങ്ങളുടെ വിശാലലോകം: മനോരമ ഓൺലൈൻ പ്രീമിയം

Login

അരി കുതിർത്ത് അരയ്ക്കാതെ തന്നെ ക്രിസ്മസിനു നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം ഉണ്ടാക്കാം. 

ചേരുവകൾ 

  • വറുത്ത നൈസ് അരിപ്പൊടി - ഒരു കിലോഗ്രാം 
  • പഞ്ചസാര - അര കിലോഗ്രാം 
  • തേങ്ങ ചിരവിയത് - രണ്ട് മീഡിയം 
  • കള്ള് മധുരമുള്ളത് - അരലിറ്റർ അല്ലെങ്കിൽ ഒന്നരടീസ്പൂൺയീസ്റ്റ് 
  • ഏലക്കായ- 12 
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

നാളികേരവും ഏലക്കായും വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചു പാൽ എടുക്കുക. 

ഒരു വലിയ പാത്രത്തിൽ അരിപ്പൊടി, പഞ്ചസാര, കള്ള്, നാളികേരപ്പാൽ എല്ലാം കൂടി കൂട്ടിയോജിപ്പിക്കുക. ആവശ്യമുണ്ടെങ്കിൽ മാവിൽ  നാളികേരവെള്ളമോ വെള്ളമോ ചേർത്ത് പാകത്തിന് അയവിലാക്കാം.

യീസ്റ്റാണ് കള്ളിന് പകരം ചേർക്കുന്നതെങ്കിൽ അര ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ 2 ടീസ്പൂൺ പഞ്ചസാരയും ഒന്നരടീസ്പൂൺ യീസ്റ്റും ചേർത്ത് 10 മിനിറ്റ് വച്ച് മാവിൽ ചേർക്കുക. 

എല്ലാം കൂടി മിക്സിയിൽ കറക്കിയെടുക്കുക. 

ഒരു വലിയ പാത്രത്തിൽ മൂടിവച്ച് ചൂടുള്ള സ്ഥലത്ത് നാല് മുതൽ ആറ് മണിക്കൂറെങ്കിലും പുളിപ്പിക്കാൻ വേണ്ടി മാറ്റിവയ്ക്കുക. ഫെർമെന്റഷന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി യോജിപ്പിക്കുക.

സ്റ്റീമറിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വട്ടയപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ എണ്ണ തടവി മാവ് കോരി ഒഴിച്ച് സ്‌റ്റീമറിൽ വേവിക്കുക. ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വേവിക്കാം. 

ചൂടാറുന്നതിനു മുൻപ് ഉണക്ക മുന്തിരി വച്ച് അലങ്കരിക്കാം.

English Summary : Vattayappam Kerala Style Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout