ADVERTISEMENT

ക്രിസ്മസ് ആഘോഷങ്ങൾക്കു രുചിപകരാൻ അച്ചപ്പം ഉണ്ടാക്കാം നാടൻ രീതിയിൽ.

 

ചേരുവകൾ 

  • പച്ചരി - 2 കപ്പ്
  • മുട്ട - 2 എണ്ണം
  • തേങ്ങാപ്പാൽ -  ½കപ്പ്
  • എള്ള് - 1 ടേബിൾസ്പൂൺ
  • പഞ്ചസാര - ആവശ്യത്തിന്
  • ഉപ്പ് - കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ 

 

തയാറാക്കുന്ന വിധം

പച്ചരി രണ്ടര മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം പൊടിച്ച് അരിച്ചെടുത്തതാണ്. 4 കപ്പ് അരിപ്പൊടിയാണ് അച്ചപ്പതിനു എടുത്തത്. ഒരു ബൗളിലേക്കു അരിപ്പൊടി ചേർത്തുകൊടുക്കുക. ശേഷം രണ്ടു മുട്ട നന്നായി അടിച്ചെടുത്തതും കുറച്ചു തേങ്ങാപ്പാലും അരിപ്പൊടിയിൽ ചേർക്കുക. നന്നായി യോജിപ്പിക്കുക. ബാക്കി തേങ്ങാപ്പാലും പഞ്ചസാരയും എള്ളും ചേർത്ത് മിക്സ് ചെയ്യുക.

അച്ചപ്പത്തിന്റെ മാവു റെഡി. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഒപ്പം തന്നെ അച്ചപ്പത്തിന്റെ അച്ചും ചൂടാക്കണം. 

 

ശേഷം ചൂടായ അച്ച് എടുത്തു ബാറ്ററിൽ മുക്കിയ ശേഷം(അച്ചു മുക്കാൽ ഭാഗംമാത്രമേ ബാറ്റെറിൽ മുക്കാവൂ ) വെളിച്ചെണ്ണയിൽ വച്ച് കൊടുക്കുക അച്ച് ഒന്ന് തട്ടിക്കൊടുത്താൽ അച്ചപ്പം അച്ചിൽനിന്നും വിട്ടുവരും. അച്ചപ്പത്തിന്റെ ഇരുവശവും ഫ്രൈ ആയി വന്നാൽ വെളിച്ചെണ്ണയിൽ നിന്നും കോരിമാറ്റാം.

 

English Summary : Achappam Traditional Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com