ADVERTISEMENT

പച്ചമാങ്ങയുടെ മണവും ഇഞ്ചിപോലെ ഇരിക്കുന്നതുമായ മാങ്ങാ ഇഞ്ചി ഉപയോഗിച്ച് രുചികരമായ അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1. മാങ്ങാ ഇഞ്ചി - 200 ഗ്രാം
2. നല്ലെണ്ണ - 2 1/2 ടേബിൾ സ്പൂൺ
3.കടുക് - 1/2 ടീസ്പൂൺ
4.വെളുത്തുള്ളി - 6 തൊട്ടു 7 അല്ലി
5.മുളക് പൊടി - 2 ടീസ്പൂൺ
6.കാശ്മീരി മുളക് പൊടി - 1 ടീസ്പൂൺ (നിർബന്ധമില്ല )
7. ഉലുവ വറത്തു പൊടിച്ചത് - 1/2 ടീസ്പൂൺ
8. കായം പൊടിച്ചത് - 1/4 ടീസ്പൂൺ
9.വിനാഗിരി - 2 1/2 ടേബിൾ സ്പൂൺ
10. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

മാങ്ങാ ഇഞ്ചി നന്നായി കഴുകി തൊലി കളഞ്ഞ ശേഷം കനം കുറഞ്ഞു നീളത്തിൽ അരിഞ്ഞെടുക്കുക. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് ഒന്ന് ഇളക്കുക. അതിലേക്കു മാങ്ങാ ഇഞ്ചി നുറുക്കിയത് ഇട്ടു ഒന്ന് ചൂടാക്കുക. അതു ഒരു പാത്രത്തിലേക്കു ഇട്ടു ഇളക്കി അതിലേക്കു 5 മുതൽ 8 വരെ ഉള്ള ചേരുവകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്കു വിനാഗിരി കൂടി ചേർത്തിളക്കുക. അതിനു ശേഷം അടപ്പു മുറുക്കമുള്ള പാത്രത്തിൽ അടച്ചു വയ്ക്കുക. ഫ്രിജിൽ വച്ചോ അല്ലാതെയോ കുറച്ച് മാസങ്ങൾ  വരെ കേടു വരാതെ സൂക്ഷിക്കാം.

 

English Summary : Mango Ginger Pickle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com