തിരുവാതിര സ്പെഷൽ കൂവ പായസം

HIGHLIGHTS
 • കൂവപ്പൊടി ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.
 • പോഷകഗുണങ്ങൾ ധാരാളമുള്ള കൂവപ്പൊടി  കൊച്ചു കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും വളരെ നല്ലതാണ്.
koova-payasam
SHARE

സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര. തിരുവാതിര ദിവസം രാവിലെ കൂവ കൊണ്ടുള്ള പായസമോ,  കൂവ വിരകിയതോ ആണ് കഴിക്കാറ്.

ആരോറൂട്ട് പൗഡർ അഥവാ കൂവപ്പൊടി ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. പോഷകഗുണങ്ങൾ ധാരാളമുള്ള കൂവപ്പൊടി  കൊച്ചു കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും വളരെ നല്ലതാണ്.

തിരുവാതിര ദിവസം മാത്രമല്ല എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന നല്ലൊരു വിഭവമാണ് കൂവ പായസം.

ചേരുവകൾ 

 • കൂവപ്പൊടി - അരക്കപ്പ്
 • ശർക്കര - 150 ഗ്രാം
 • വെള്ളം - മൂന്ന് കപ്പ്
 • ഏലക്കാപ്പൊടി - അരടീസ്പൂൺ
 • ചുക്ക് പൊടി - അര ടീസ്പൂൺ
 • നെയ്യ് - ഒരു ടേബിൾസ്പൂൺ
 • തേങ്ങ ചിരകിയത് - മുക്കാൽ കപ്പ്

തയാറാക്കുന്ന വിധം

 • ശർക്കര ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് ഉരുക്കി അരിച്ചെടുക്കുക.
 • ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കൂവപ്പൊടി, ശർക്കരപ്പാനി, ഏലക്കാപ്പൊടി, ചുക്കുപൊടി, നെയ്യ്, 2 കപ്പ് വെള്ളം ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.
 • ഇടത്തരം തീയിൽ തുടരെ ഇളക്കി കുറുക്കിയെടുക്കുക.
 • നന്നായി കുറുകി കഴിയുമ്പോൾ തേങ്ങ ചിരകിയത് ചേർക്കുക.
 • എല്ലാം കൂടി നന്നായി യോജിച്ച് കുറുകിവരുമ്പോൾ തീ ഓഫ് ചെയ്യാം.
 • രുചികരമായ കൂവപ്പായസം തയാർ.

English Summary : Thiruvathira Special Koova Payasam Recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA