ADVERTISEMENT

അയൺ, കാത്സ്യം, ഫൈബര്‍ എന്നിവയൊക്കെ ധാരാളമായി അടങ്ങിയിട്ടുള്ള റാഗി ചേർത്തു തയാറാക്കുന്ന വിഭവങ്ങള്‍ കൊച്ചുകുട്ടികള്‍ മുതല്‍ ഡയറ്റ് നോക്കുന്നവര്‍ക്ക് വരെ വളരെ നല്ലതാണ്‌. ഡയബറ്റിസ് ഉളളവർക്കാകട്ടെ രക്തത്തിലെ ഷുഗര്‍ ലെവൽ കൺട്രോൾ ആക്കാൻ ഈ ചെറു ധാന്യം വളരെ സഹായകമാണ്‌. റാഗി ഉപയോഗിച്ച് എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു വിഭവമാണ്‌ റാഗി ഇഡ്ഡലി. ആവിയില്‍ വേവിച്ചെടുക്കുന്നതിനാല്‍ വളരെ ഹെല്‍ത്തിയുമാണ്.

ചേരുവകൾ 

1. റാഗി പൊടി - ഒരു കപ്പ്  
2. ഉഴുന്ന് – അര കപ്പ്
3. ചോറ് – കാല്‍ കപ്പ്
4. വെള്ളം - ഒന്നര കപ്പ്
5. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

•  ഉഴുന്ന് നന്നായി കഴുകി ഒരു കപ്പ് വെള്ളത്തില്‍ രണ്ട് മണിക്കൂർ കുതിർത്ത് വയ്ക്കണം. ശേഷം കുതിർത്ത് വച്ച വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. 

•  അതിനുശേഷം ഇതിലേക്ക് ചോറും അരച്ച് ചേർക്കുക.

•  ഇനി ഇതിലേക്ക് റാഗി പൊടിയും അര കപ്പ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് 8 -12 മണിക്കൂർ വരെ(തണുപ്പുള്ള സമയത്ത് കൂടുതല്‍ സമയം വേണ്ടി വരും) പൊങ്ങി വരാന്‍ മാറ്റി വയ്ക്കുക.

•  ശേഷം ഉപ്പ് ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഇഡ്ഡലിത്തട്ടില്‍ കോരിയൊഴിച്ചു 7-8  മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.

നല്ല മൃദുവായ റാഗി ഇഡ്ഡലി റെഡി!

English Summary : Ragi Idli, Healthy Finger millet Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com