ADVERTISEMENT

കേരളത്തിന്റെ പരമ്പരാഗത പലഹാരങ്ങളിൽ ഒന്നാണ് അവലോസുണ്ട. എണ്ണ പലഹാരം അല്ലാത്തതിനാൽ ഇത് തികച്ചും ആരോഗ്യകരവുമാണ്. അവലോസ്പൊടി അങ്ങനെത്തന്നെയോ അല്ലെങ്കിൽ  പഞ്ചസാരയും പഴവും ചേർത്തോ  കഴിക്കാം. ഈ അവലോസ്‌പൊടി എളുപ്പത്തിൽ തന്നെ നമുക്ക് അവലോസുണ്ടയാക്കി മാറ്റാനും കഴിയും. 

 

അവലോസ് പൊടിക്ക്  ആവശ്യമായ ചേരുവകൾ

  • പച്ചരി - ½ കിലോഗ്രാം
  • തേങ്ങ ചിരകിയത് - ഒരു ഇടത്തരം തേങ്ങ മുഴുവൻ 
  • ജീരകം - ½ ടീസ്പൂൺ
  • ഉപ്പ് - ½ ടീസ്പൂൺ

 

അവലോസ് ഉണ്ട തയാറാക്കാൻ

 

ആവശ്യമായ ചേരുവകൾ:

  • ശർക്കര - ¼ കിലോഗ്രാം
  • വെള്ളം -. കപ്പ്
  • ചെറുനാരങ്ങാ നീര് - ½ ടീസ്പൂൺ
  • ചുക്ക് - ഒരു ചെറിയ കഷ്ണം പൊടിച്ചത്
  • ഏലക്ക - 3 എണ്ണം പൊടിച്ചത്

 

തയാറാക്കുന്ന വിധം വിഡിയോ

  • അരക്കിലോ പച്ചരി 4 മണിക്കൂർ കുതിർത്തു കഴുകി വാരി വെള്ളം എല്ലാം വാർത്തെടുക്കണം.
  • ഇനി ഇത് പുട്ടുപൊടിയുടെ പാകത്തിൽ തരിയോട് കൂടി പൊടിച്ചെടുക്കണം.
  • ഇത് ചുവടു കട്ടിയുള്ള ഒരു ഉരുളിയിലേക്ക് മാറ്റാം.
  • ഇടത്തരം വലുപ്പമുള്ള ഒരു തേങ്ങ ചിരകിയത് ഇതിലേക്ക് ഇട്ടു കൊടുക്കാം.
  • ഇതിലേക്ക് ഇനി നല്ല ജീരകവും ഉപ്പും ചേർത്ത് എല്ലാംകൂടി  കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.
  • ഇനി ഇത് തട്ടി പൊത്തി 20 മിനിറ്റ് മൂടി വയ്ക്കണം.
  • 20 മിനിറ്റ് കഴിയുമ്പോൾ കൈകൊണ്ട് ഒന്നുകൂടി തിരുമ്മി കട്ടയെല്ലാം ഉടച്ച് എടുക്കണം.
  • ഇനി ഇത് ഇടത്തരം ചൂടിൽ വച്ച് ഒരു ബ്രൗൺ നിറമാകുന്നതു വരെ കൈയ്യെടുക്കാതെ നല്ലതുപോലെ വറുത്തെടുക്കാം.
  • വറുത്തു കഴിയുമ്പോൾ പാത്രത്തിന്റെ ചൂട് കൊണ്ട് ഇനിയും വറവ് കൂടാതിരിക്കാൻ വേണ്ടി പെട്ടെന്ന് തന്നെ മറ്റൊരു പാത്രത്തിലേക്ക് പരത്തിയിട്ട് കൊടുക്കാം.
  • ഇനി ശർക്കര ഒന്നു ഉരുക്കി എടുക്കാം, അതിനായിട്ട് അരക്കിലോ പച്ചരിക്ക് ¼  കിലോ ശർക്കര എന്ന കണക്കിൽ എടുത്തു ½ ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പത്തു വച്ച് ഉരുക്കി  എടുക്കാം.
  • ഇത് ഉരുകി വരുന്ന സമയം കൊണ്ട് അവലോസ് പൊടിയൊന്ന് അരിച്ചെടുക്കാം. അരിച്ചെടുത്ത വലിയ തരികളൊക്കെ മിക്സിയിലിട്ട് ഒന്നുകൂടി ഒന്ന് പൊടിച്ചെടുക്കാം. കുറച്ചു ചെറിയ തരികൾ പൊടിക്കാതെ തന്നെ അവലോസ് പൊടിയിലേക്ക് ഇട്ടു കൊടുക്കണം.
  • ശർക്കര ഉരുകി ഒരുനൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്തു അര ടീസ്പൂൺ ചെറുനാരങ്ങാനീരു കൂടി ചേർക്കാം.
  • വറുത്ത അവലോസ് പൊടിയിൽ നിന്ന് 100 ഗ്രാം പൊടി മാറ്റിവയ്ക്കാം, ഇത് ഉണ്ട പിടിക്കാൻ നേരം ആവശ്യമായി വരും.
  • ബാക്കിയുള്ള പൊടിയിലേക്ക് ഒരു ചെറിയ കഷ്ണം ചുക്ക് പൊടിച്ചതും മൂന്ന് ഏലക്കായ പൊടിച്ചതും കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കാം.
  • ഇനി ശർക്കര പാനി ചൂടാറുന്നതിനു മുൻപ് തന്നെ വേഗം പൊടിയിലേക്ക് അരിച്ചൊഴിച്ച് ഇളക്കിയെടുക്കണം.
  • കൈയ്യിൽ പിടിക്കാൻ പാകത്തിലേക്കുള്ള ഒരു ചൂടിൽ ഇത് എത്തി കഴിയുമ്പോൾ മുഴുവൻ ചൂടാറുന്നതിനു മുൻപ് പെട്ടെന്നു തന്നെ ഇത് ഉരുളകളാക്കിയെടുക്കാം.
  • ഇനി ഓരോ ഉണ്ടകളും മാറ്റിവെച്ച പൊടിയിലേക്ക് ഇട്ട് ഒന്നുരുട്ടി എടുക്കാം.

 

English Summary :Kerala Traditional Avalose Podi And Avalose Unda Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com