ADVERTISEMENT

വളരെ രുചികരമായി തയാറാക്കാവുന്ന ഒരു ഗോവൻ വിഭവമാണ് സന്നാസ്. വെജ്–നോൺവെജ് കറികൾക്കൊപ്പം കഴിക്കാം.

ചേരുവകൾ 

  • ഇഡ്‌ഡലി അരി/ പച്ചരി - 2 കപ്പ് 
  • ഉഴുന്ന് - 2 ടേബിൾസ്പൂൺ 
  • അവൽ - ½ കപ്പ് 
  • യീസ്റ്റ് - 1 ടീസ്പൂൺ 
  • പഞ്ചസാര - 4 ടേബിൾസ്പൂൺ 
  • ഉപ്പ് 
  • വെള്ളം 

തയാറാക്കുന്ന വിധം 

  • അരിയും ഉഴുന്നും കഴുകിയ ശേഷം 4 മണിക്കൂർ കുതിർത്ത് എടുക്കുക. 
  • അവലും കഴുകി എടുക്കുക. 
  • ഒരു മിക്സിയുടെ ജാറിലേക്കു കുതർത്തിയ അരിയും ഉഴുന്നും ഇട്ടു കൊടുക്കുക. 
  • ശേഷം അവൽ, യീസ്റ്റ്, പഞ്ചസാര എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. (അരച്ചെടുക്കാൻ അരിയും ഉഴുന്നും കുതിർത്ത വെള്ളം തന്നെ ആണ് എടുക്കേണ്ടത് )അരച്ചെടുത്ത മാവ് കുറച്ചു വലിയ ബൗളിലേക്കുഒഴിച്ചുകൊടുക്കുക .ഇനി  കൈ കൊണ്ട് നന്നായി മാവിനെ യോജിപ്പിച്ച ശേഷം 6  മണിക്കൂർ വയ്ക്കണം.
  • ശേഷം നന്നായി പൊന്തിവന്ന മാവിലേക്കു ഉപ്പുകൂടി ചേർത്ത് യോജിപ്പിക്കുക. 
  • ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ച് നന്നായി തിളപ്പിച്ചെടുക്കുക, സന്നാസ് തയാറാക്കുന്ന ചെറിയ ബൗളുകൾ വെളിച്ചെണ്ണ പുരട്ടിയ ശേഷം ഇഡ്ഡലി പാത്രത്തിൽ വച്ച് മുക്കാൽ ഭാഗം മാവ് ഒഴിച്ച് 10 മിനിറ്റ് അടച്ചു വച്ച് വേവിച്ചെടുക്കാം. 

English Summary : Sannas, spongy steamed savoury rice cakes from Mangalorean Cuisine.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com