ADVERTISEMENT

കഞ്ഞിയും ചമ്മന്തിയും മലയാളിയുടെ മനസ്സിൽ എന്നും തിളങ്ങി നിൽക്കുന്ന ഒന്നാണ്. ആരോഗ്യം പരിപാലനത്തിന് ഏറെ ഗുണം ചെയുന്ന ഒന്നാണ് കുടംപുളി. കനലിൽ ചുട്ട കുടം പുളിയും നാടൻ കറിവേപ്പിലയും നാടൻ ഇഞ്ചിയുടെ ഗുണങ്ങളും ഈ ചമ്മന്തിക്ക് രുചിയും മണവും കൂട്ടുന്നു.

ചേരുവകൾ

1. നാളികേരം - 1/2 മുറി ചിരകിയത്
2. ചെറിയ ഉള്ളി - 3 എണ്ണം
3. കുടംപുളി ചുട്ടത് - 3 ചെറിയ കഷ്ണം
4. വറ്റൽ മുളക് ചുട്ടത് - 5 എണ്ണം
5. കറിവേപ്പില - 2 തണ്ട്
6. ഇഞ്ചി - ചെറിയ കഷ്ണം
7. കല്ലുപ്പ് - ആവശ്യത്തിന്
8. വെളിച്ചെണ്ണ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • 1 മുതൽ 7 വരെ ഉള്ള ചേരുവകൾ വെള്ളം ചേർക്കാതെ അമ്മിയിലോ മിക്സിയിലോ അരച്ച് എടുക്കുക.
  • അരച്ച കൂട്ടിൽ പച്ച വെളിച്ചെണ്ണ ചേർത്ത് ഉരുട്ടി എടുത്താൽ വളരെ രുചികരമായ ചമ്മന്തി റെഡി. 

ശ്രദ്ധിക്കാൻ

  • കുടം പുളി നല്ല വൃത്തിയായി കഴുകി അതിന്റെ ചവർപ്പ് സ്വാദ് കളഞ്ഞ ശേഷം ചുട്ട് എടുക്കുക.
  • ചമ്മന്തിയുടെയും രുചി കൂട്ടാൻ അൽപ്പം പച്ച വെളിച്ചെണ്ണ കൂടി ചേർക്കാം.

English Summary : Malabar tamarind chutney, Healthy and Tasty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com